തിയറ്ററില്‍ ചിരി ഉയര്‍ത്തിയ ആ രംഗം; 'കൊറോണ ധവാന്‍' സ്‍നീക്ക് പീക്ക് വീഡിയോ

Published : Aug 11, 2023, 09:46 PM IST
തിയറ്ററില്‍ ചിരി ഉയര്‍ത്തിയ ആ രംഗം; 'കൊറോണ ധവാന്‍' സ്‍നീക്ക് പീക്ക് വീഡിയോ

Synopsis

ആഗസ്റ്റ് 4 ന് തിയറ്ററുകളിലെത്തിയ കൊറോണ ധവാന് രണ്ടാം വാരത്തിലും മികച്ച പ്രേക്ഷകപ്രതികരണമാണ്

ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സി.സി. സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിലെ സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. തിയറ്ററുകളില്‍ ചിരിയുണര്‍ത്തിയ ഒരു നിമിഷമാണിത്. കൊവിഡ് കാലത്ത് മദ്യപാനികള്‍ നേരിട്ട പ്രതിസന്ധി പശ്ചാത്തലമാക്കുന്ന കോമഡി ചിത്രത്തില്‍ കഥ നടക്കുന്ന ഗ്രാമത്തിന്‍റെ പേര് ആനത്തടം എന്നാണ്. മദ്യം കിട്ടാതെ അലയുന്ന ആനത്തടം നിവാസികളും കയ്യിലുള്ള മദ്യം ആര്‍ക്കും കൊടുക്കാത്ത ധവാന്‍ വിനുവും തമ്മിലുള്ള രസകരമായ വാക്കുതര്‍ക്കമാണ് സ്നീക്ക് പീക്കില്‍ കാണാനാവുക. 

ആഗസ്റ്റ് 4 ന് തിയറ്ററുകളിലെത്തിയ കൊറോണ ധവാന്‍ രണ്ടാം വാരത്തിലും മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുകൊണ്ട് മുന്നേറുന്നുണ്ട്. ഏറെക്കാലത്തിനുശേഷം എല്ലാം മറന്നു ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം എന്നാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. 

പോസ്റ്ററും ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് കൊറോണ ധവാന്‍. നേരത്തെ 'കൊറോണ ജവാന്‍' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന്  ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് അജീഷ് ആനന്ദാണ്. കല കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം സുജിത് സി എസ്, ചമയം പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ഡയറക്ടര്‍ ലിതിന്‍ കെ ടി, വാസുദേവന്‍ വി യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് മാമിജോ, പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്ണു എസ് രാജൻ.

ALSO READ : 'മമ്മൂട്ടി, ബാലകൃഷ്‍ണ...'; 'ജയിലറി'ല്‍ നടക്കാതിരുന്ന കാര്യങ്ങളെക്കുറിച്ച് നെല്‍സണ്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്