നായകന്‍ ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

Published : Aug 19, 2026, 11:05 AM IST
credit score malayalam movie kerala release by wayfarer films

Synopsis

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം സംവിധാനം ചെയ്യുന്ന ചിത്രം

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇഎഫ്ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ് എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്വാതന്ത്ര്യദിനത്തിൽ പുറത്തുവരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും വേഷമിട്ടിരിക്കുന്നു.

സീ മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. 2026 ൽ തന്നെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് ജെകെ, സംഗീതം പി എസ് ജയഹരി, കോ ഡയറക്ടർ സാംജി എം ആന്റണി, സംഭാഷണം അർജുൻ ടി എസ്, കലാസംവിധാനം ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി ആർ, ജഗദീഷ് വരട്ടി, റീ റെക്കോർഡിംഗ്, മിക്സിംഗ് ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് ധീരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സുമിൻ എസ് എൻ, ശ്രീരാജ് ശ്യാമ ശേഖർ, മേക്കപ്പ് പ്രദീപ് വിതുര, വസ്ത്രാലങ്കാരം ബുസി ബേബി ജോൺ, ആക്ഷൻ മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ എസ്, വിഎഫ്എക്സ് ഡോട്ട് വിഎഫ്എക്സ് , ഡിഐ രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് രാജേഷ് ജനാർദ്ദനൻ, അസോസിയേറ്റ് ക്യാമറാമെന്‍ കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ മാമിജോ, വേഫെറർ ഫിലിംസ് ഹെഡ് ദേവദേവൻ, ഓഡിയോ സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ് സിനി പോളിസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആദ്യമായി അമ്മയെന്ന് വിളിച്ചത് അവനാണ്, എല്ലാം തുറന്നു പറയുമായിരുന്നു'; കിച്ചുവിനെക്കുറിച്ച് രേണു സുധി
രചനയും സംവിധാനവും കുന്നില്‍ വിജയന്‍; 'നെയില്‍ കട്ടര്‍' ഫസ്റ്റ് ലുക്ക് എത്തി