‘മുന്തിയ കാറിൽ യാത്ര ചെയ്യുന്ന നിങ്ങൾക്കത് മനസിലാവില്ല’: മൃദുലയുടെ പോസ്റ്റിന് വിമർശനം

By Web TeamFirst Published Sep 13, 2022, 4:43 PM IST
Highlights

തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ തെരുവ് നായകളെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട്  മൃഗസ്നേഹികൾ രം​ഗത്തെത്തിയിട്ടുണ്ട്.

ടുത്തിടെ കേരളക്കരയിലെ ചർച്ചാ വിഷയമാണ് തെരുവ് നായ ആക്രമണം. നിരവധി പേരാണ് തെരുവ് നായയുടെ ആക്രമണങ്ങള്‍ക്ക് ഇരയായി ആശുപത്രികളിൽ കഴിയുന്നത്. നായകളുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ തെരുവ് നായ ആക്രമണം ശക്തമാകുന്നതിനിടെ ഇവ പ്രതിരോധിക്കാൻ എന്താണ് മാർ​ഗമെന്ന ചർച്ചകളും സജീവമാകുകയാണ്. തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ തെരുവ് നായകളെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട്  മൃഗസ്നേഹികൾ രം​ഗത്തെത്തിയിട്ടുണ്ട്. ഇതേ അഭിപ്രായവുമായി നടി മൃദുല മുരളിയും രം​ഗത്തെത്തിയിരുന്നു.

 "ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കൊലപാതകികളും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അതിനുള്ള പരിഹാരം എന്നത് മുഴുവന്‍ മനുഷ്യകുലത്തെയും കൊന്നൊടുക്കുക എന്നതാണോ? അങ്ങനെയാണോ ഇത് പ്രവര്‍ത്തിക്കുന്നത്"?, എന്നാണ് മൃദുല ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. #stopkillingstreetdogs എന്ന ഹാഷ്ടാ​ഗും മൃദുല പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. 

‘മുന്തിയ കാറിൽ യാത്ര ചെയ്തു നടക്കുന്ന നിങ്ങൾക് ഇതൊന്നും പറഞ്ഞ മനസിൽ ആവില്ല’ എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വല്ലപ്പോഴും റോഡിൽ ഇറങ്ങി ഒന്ന് നടന്നു നോക്കണമെന്നും വിമര്‍ശനങ്ങളുണ്ട്. എന്നാൽ മൃദുലയെ അനുകൂലിച്ചും ചിലർ രം​ഗത്തെത്തുന്നുണ്ട്. 

"ന്നാ ഒരു കാര്യം ചെയ്യ് ഈ നാട്ടിലെ പട്ടികളെ എല്ലാം ഇങ്ങള് കൊണ്ടോയി അങ്ങ് നോക്കിക്കോ..... ന്താ സന്തോഷായില്ലേ... ഈ പട്ടി കടിക്കുന്നവരുടെ അവസ്ഥാ... ഇവരാരും പട്ടിടെ അണ്ണാക്കിൽ കൈ ഇട്ട് കടിവാങ്ങുന്നവരല്ല.... ന്റെ മുന്നിലെങ്ങാനും പട്ടി വന്നാൽ നല്ല കീറു കൊടുക്കും.... വേണ്ടി വന്നാ കൊല്ലും..... Atre ull.... ഒരു കൊച്ചു കൊച്ചിനെ കടിച്ചു അത് മരിച്ചു വേറെ എത്രയോ പേരെ അവരുടെ കാര്യമോ.... അതൊന്നും ന്താ പറയാത്തത്, ഒരു കടി കിട്ടുമ്പോ മനസ്സിലായിക്കോളും...hope u get it soon, നിങ്ങളുടെ കുട്ടികളെ കടിക്കണം അപ്പോൾ മനസ്സിലാവും കൊല്ലണമോ വേണ്ടയോ എന്ന്, എല്ലാ പട്ടികളെയും കൊല്ല്ലുന്നില്ല പേ പിടിച്ച പട്ടികളെയും, അപകടകാരികൾ ആയ പട്ടികളെയുമാണ് കൊല്ലുന്നത്, പിന്നെ ജീവികളെ കൊല്ലുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ലാലോ കോഴി, താറാവ് ഇതിനെ ഒക്കെ രോഗങ്ങൾ വരുമ്പോൾ കൊല്ലറുള്ളതല്ലെ... പിന്നെ മനുഷ്യൻ്റെ കാര്യം തെറ്റ് ചെയ്യുക ആണെങ്കിൽ കേസ് കൊടുക്കാൻ ഉള്ള സാഹചര്യo എങ്കിലും ഉണ്ട് പട്ടി കടിച്ചാൽ പിന്നേ പട്ടിക്കേതിരെ കേസ് കൊടുക്കാൻ പറ്റുവോ, അങ്ങനെ ആണെകിൽ ഒരു 50 എണ്ണം കൊണ്ട് തരാം, വീടും കാറുമായി നടക്കുന്ന സെലിബ്രിറ്റീസ് ഉൾപ്പടെ ആർക്കും സോഷ്യൽ മീഡിയയിൽ ഇരുന്ന് പോസ്റ്റ് ഇടാൻ എളുപ്പം ആണ്..നിങ്ങടെ കുഞ്ഞിനെ ഒരു പട്ടി കടിച്ചു കൊന്നാൽ നിങ്ങൾ അതിനോട് ക്ഷമിക്കുമോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

'മനുഷ്യരില്‍ കൊലയാളികള്‍ ഉണ്ടെന്നുകരുതി മനുഷ്യവംശത്തെ മുഴുവന്‍ കൊന്നൊടുക്കുമോ'? തെരുവ് നായ വിഷയത്തില്‍ മൃദുല

click me!