
ചെന്നൈ: ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നല്‍കാത്ത ചിത്രം ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാല്‍ തന്നെ താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നതാണ് പുതിയ അപ്ഡേറ്റ്.
ധനുഷിന്‍റെ വന്‍ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കന്‍ ചെന്നൈയിലെ ഗ്യാംങ് വാര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിന്‍റെ സഹോദരന്‍ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
എസ്.ജെ സൂര്യ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ല്‍ ഉണ്ടാകും. അതേ സമയം നേരത്തെ വിഷ്ണു വിശാല്‍ ചിത്രത്തിലുണ്ടാകും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ ഇല്ലെന്ന് വിഷ്ണു വിശാല്‍ തന്നെ ട്വീറ്റ് ചെയ്തു.
ഷൂട്ടിംഗ് തുടങ്ങിയെന്ന അപ്ഡേറ്റ് ഔദ്യോഗികമായി സണ്‍ പിക്ചേര്‍സ് അറിയിച്ചെങ്കിലും ക്യാപ്റ്റന്‍ മില്ലര്‍ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് പേര് അടക്കം കൂടുതല്‍ അപ്ഡേറ്റ് പുറത്തു വിടേണ്ടതുള്ളൂവെന്നാണ് ധനുഷിന്‍റെയും ടീമിന്‍റെയും തീരുമാനം എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചില തമിഴ് സൈറ്റുകളുടെ വാര്‍ത്തകള്‍ പ്രകാരം അപര്‍ണ്ണ ബാലമുരളി ചിത്രത്തിലെ പ്രധാന ഹീറോയിന്‍ ആകുമെന്നാണ് വിവരം.
എന്നാല്‍ മറ്റൊരു വാര്‍ത്ത പ്രകാരം ചിത്രത്തില്‍ ബോളിവുഡ് നടി കങ്കണയെ ധനുഷ് ക്ഷണിച്ചെന്നും എന്നാല്‍ അവര്‍ ധനുഷിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. നെഗറ്റീവ് റോള്‍ ആയതിനാല്‍ കങ്കണ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ചന്ദ്രമുഖി 2 വിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്. പി വാസുവാണ് ഈ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി' എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.
ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.
രണഭൂമിയില്‍ തോക്കേന്തി നായകന്‍; ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക്
ധനുഷ്, വിജയ് സേതുപതി, അമലപോള്‍ അടക്കം 14 താരങ്ങള്‍ക്കെതിരെ നടപടി വരും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ