ഡിസിപി രമൺ കുമാർ ആയി പൃഥ്വി; ദായ്‌റ പുതിയ പോസ്റ്റർ പുറത്ത്

Published : Sep 13, 2026, 02:25 PM IST
Daayra movie

Synopsis

പൃഥ്വിരാജും കരീന കപൂറും ഡിസിപിമാരായി പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ഹിന്ദി ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് 'ദായ്‌റ'. റാസി, തൽവാർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളൊരുക്കിയ മേഘ്‌ന ഗുൽസാർ ആണ് സംവിധാനം.

പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രം ദായ്‌റയുടെ റിലീസിനൊരുങ്ങുകയാണ്. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്‌റ. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് ഡിസിപി രമൺ കുമാർ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഡിസിപി അജൂനി എന്ന കഥാപാത്രമായി കരീന കപൂറും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബർ 18 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറുകൾക്കും മറ്റ് അപ്‌ഡേറ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇൻവെസ്റ്റിഗേഷൻ- ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്ന സൂചനകൾ. പൃഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്‌റ. സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ സതീഷ് എരിയാളത്ത് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പ്രദർശനം തുടരുന്നു; വിശാൽ മിശ്ര ഒരുക്കിയ പുതിയ ഗാനം പുറത്ത്
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഒരു കുടുംബം; ജി മാര്‍ത്താണ്ഡന്‍റെ സംവിധാനത്തില്‍ 'ഓട്ടം തുള്ളല്‍' വരുന്നു