'എന്നെ നന്നായി അറിയുന്നത് ആര്‍ക്ക്?' ഡാഡിക്കും ശ്രീനിക്കും ചലഞ്ചുമായി പേളി മാണി

Published : Aug 01, 2024, 09:07 AM IST
'എന്നെ നന്നായി അറിയുന്നത് ആര്‍ക്ക്?' ഡാഡിക്കും ശ്രീനിക്കും ചലഞ്ചുമായി പേളി മാണി

Synopsis

ഇഷ്ട ഭക്ഷണം ചോദിച്ചപ്പോഴും രണ്ടുപേരുടെയും ഉത്തരം ശരിയായിരുന്നു. ഞാന്‍ മേഘ്‌ന ബിരിയാണി വാങ്ങിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് അത് തെറ്റില്ലെന്നായിരുന്നു ഡാഡിയുടെ കമന്റ്.  

കൊച്ചി: യൂട്യൂബ് ചാനലുമായി സജീവമാണ് പേളി മാണി. ജീവിത വിശേഷങ്ങളെല്ലാം ചാനലിലൂടെ പങ്കിടുന്നുണ്ട്. പേളിയുടെ വീട്ടുകാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോഴിതാ ഡാഡിക്കും ശ്രീനിക്കുമൊപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഹു നോസ് മി ബെറ്റര്‍ എപ്പിസോഡാണ് ഇത്തവണ. എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട രണ്ടുപേരാണ് ഡാഡിയും ശ്രീനിയും. ഇവരില്ലെങ്കില്‍ ഞാനില്ല, ഞാനില്ലെങ്കില്‍ ഇവരുമില്ല.

ഇഷ്ടപ്പെട്ട കളറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടുപേരും പിങ്ക് എന്നായിരുന്നു എഴുതിയത്. അതെങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോള്‍ നില എപ്പോഴും പിങ്ക് എന്ന് പറഞ്ഞ് നടക്കുന്നത് കാണാമെന്നായിരുന്നു ഡാഡിയുടെ മറുപടി. ഇഷ്ട ഭക്ഷണം ചോദിച്ചപ്പോഴും രണ്ടുപേരുടെയും ഉത്തരം ശരിയായിരുന്നു. ഞാന്‍ മേഘ്‌ന ബിരിയാണി വാങ്ങിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് അത് തെറ്റില്ലെന്നായിരുന്നു ഡാഡിയുടെ കമന്റ്.

ഷൂ സൈസ് പറഞ്ഞപ്പോള്‍ ശ്രീനിയായിരുന്നു ശരിയായ ഉത്തരം പറഞ്ഞത്. ഇത് ടൈറ്റല്ലേ, ഇനി സൈസ് കൂട്ടാമെന്നായിരുന്നു ഡാഡി പറഞ്ഞത്. കുട്ടിക്കാലത്തെ കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ഫനേജ് വിസിറ്റും ഹേമാന്റിയുടെ കുക്കിംഗുമാണ്. അത് രണ്ടുപേരും ശരിയുത്തരമാണ് പറഞ്ഞതെന്നായിരുന്നു പേളി പറഞ്ഞത്. നിലുവും നിതാരയും വലുതാവുന്നതിനെക്കുറിച്ചോര്‍ത്ത് പേടിക്കുന്നൊരു സ്വഭാവമുണ്ട് എനിക്ക്. അവരെ നോക്കാന്‍ പറ്റുമോയെന്നൊക്കെയുള്ള ആശങ്കയാണ്.

പേളിക്ക് കുക്കിംഗ് അറിയില്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ആദ്യ ദിവസം തന്നെ മീന്‍കറി വെച്ച് എന്നെ ഞെട്ടിച്ചുവെന്ന് ശ്രീനി പറയുന്നുണ്ടായിരുന്നു. ഒരേ സമയം ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുള്ളയാളാണ് പേളിക്ക് എന്നായിരുന്നു ഡാഡി പറഞ്ഞത്. രാത്രി ഉറങ്ങാതെ എഡിറ്റിംഗ് ചെയ്യാറുണ്ടായിരുന്നു മുന്‍പൊക്കെ. അതില്‍ ഒരു തെറ്റും കാണാനാവില്ല, അത്രയും പെര്‍ഫെക്റ്റായിരിക്കും. ഇതില്‍ ഡാഡി തോറ്റാലും കുഴപ്പമില്ല, മമ്മിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് പേളി ഡാഡിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

'ആ ദിവസങ്ങളില്‍ തെരുവിലായി, ഉറക്കം ഓഡികാറില്‍ 20 രൂപയുടെ ഭക്ഷണം 3.5 കോടി കടം'

Wayanad Landslide Live: മുണ്ടക്കൈ ദുരന്തം; മരണം 264 ആയി, ബെയ്‍ലിപാല നിർമാണം അവസാനഘട്ടത്തിൽ
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധനുഷ്- മമിത ചിത്രം കര, ഒടിടിയില്‍ എവിടെ?
വൻ ഡീല്‍, അനശ്വര രാജന്റെ തമിഴ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി