കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നറുമായി ഷൈന്‍ ടോം, ശ്രീനാഥ് ഭാസി, വിഷ്‍ണു ഉണ്ണികൃഷ്ണന്‍; 'ഡാന്‍സ് പാര്‍ട്ടി' വരുന്നു

Published : Jun 18, 2023, 11:56 AM ISTUpdated : Jun 18, 2023, 12:01 PM IST
കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നറുമായി ഷൈന്‍ ടോം, ശ്രീനാഥ് ഭാസി, വിഷ്‍ണു ഉണ്ണികൃഷ്ണന്‍; 'ഡാന്‍സ് പാര്‍ട്ടി' വരുന്നു

Synopsis

പോസ്റ്റര്‍ അവതരിപ്പിച്ചത് പൃഥ്വിരാജ്, ദുൽഖർ

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡാൻസ് പാർട്ടി. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമാവുകയുമാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ഡാൻസ് പാർട്ടിയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വളരെ കളർഫുള്‍ ആയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. പൃഥ്വിരാജ്, ദുൽഖർ എന്നിവരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്.

ഡാൻസും പാട്ടുമൊക്കെയായി ആഘോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്. വിലക്ക് സംബന്ധമായ വിവാദങ്ങൾക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഡാൻസ് പാർട്ടിക്ക്. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ സീനുലാൽ തന്നെയാണ്.

 

ജൂഡ് ആന്തണി ജോസഫ്, ഫുക്രു, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. രാഹുൽ രാജ് ആണ് പശ്ചാത്തല സംഗീതം നൽകുന്നത്. ബിജിബാൽ, രാഹുൽ രാജ്, വി3 കെ എന്നിവരാണ് ഗാനങ്ങൾ ഒരുക്കുന്നത്. എഡിറ്റിങ് - വി സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, ലിറിക്സ് - സന്തോഷ്‌ വർമ്മ, പ്രൊജക്ട് കോഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ, പ്രൊജക്റ്റ്‌ ഡിസൈനർ - മധു തമ്മനം, ആർട്ട്‌ - സതീഷ് കൊല്ലം, കോ ഡയറക്ടർ - പ്രകാശ് കെ മധു, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ്, സ്റ്റിൽസ് - നിദാദ് കെ എൻ, കൊറിയോഗ്രാഫർ - ഷെരീഫ് മാസ്റ്റർ, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി ആർ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ : 'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി