Asianet News MalayalamAsianet News Malayalam

'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ

വലിയ നാടകീയതകള്‍ ഇല്ലാതെയായിരുന്നു സീസണിലെ തന്നെ ഏറ്റവും സര്‍പ്രൈസ് നല്‍കിയ എവിക്ഷന്‍ ബി​ഗ് ബോസ് പ്രഖ്യാപിച്ചത്

vishnu joshi top 5 predictions bigg boss malayalam season 5 nsn
Author
First Published Jun 18, 2023, 8:42 AM IST

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അപ്രതീക്ഷിതമായ പുറത്താവലുകളില്‍ ഒന്നായിരുന്നു ഇന്നലത്തേത്. സീസണിന്‍റെ തുടക്കം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ വിഷ്ണു ജോഷിയാണ് ഏറ്റവുമൊടുവില്‍ ബി​ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരിക്കുന്നത്. സഹമത്സരാര്‍ഥികളെ സംബന്ധിച്ചും പ്രേക്ഷകരെ സംബന്ധിച്ചും വിഷ്ണുവിനു തന്നെയും ഷോക്ക് ആയിരുന്നു ഇത്. ഇപ്പോഴിതാ ഫൈനല്‍ 5 ല്‍ ആരൊക്കെ എത്തും എന്നത് സംബന്ധിച്ച പ്രവചനവുമായി എത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍.

അഖില്‍ മാരാര്‍, റിനോഷ്, അനിയന്‍ മിഥുന്‍ എന്നിവര്‍ ഫൈനല്‍ ഫൈവില്‍ വരുമെന്ന് വിഷ്ണു പറയുന്നു. ഒപ്പം പറയുന്ന രണ്ട് പേരുകള്‍ നാദിറയുടെയും സെറീനയുടേതുമാണ്. "ടിക്കറ്റ് ടു ഫിനാലെ വിജയിച്ചിട്ടുണ്ടെങ്കില്‍ നാദിറ വരും. അഞ്ചാം സ്ഥാനം അര്‍ഹിക്കുന്നത് സെറീനയാണ്", വിഷ്ണു പറയുന്നു.

വലിയ നാടകീയതകള്‍ ഇല്ലാതെയായിരുന്നു സീസണിലെ തന്നെ ഏറ്റവും സര്‍പ്രൈസ് നല്‍കിയ എവിക്ഷന്‍ ബി​ഗ് ബോസ് പ്രഖ്യാപിച്ചത്. മത്സരാര്‍ഥികള്‍ക്ക് നല്‍കിയ രസകരമായ രണ്ട് ടാസ്കുകള്‍ക്ക് പിന്നാലെ സ്റ്റോര്‍ റൂമില്‍ ഒരു സാധനം വച്ചിട്ടുണ്ടെന്നും എടുത്തുകൊണ്ടുവരാനും മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം സെറീനയാണ് അത് എടുത്തുകൊണ്ടുവന്നത്. ബി​ഗ് ബോസിന്‍റെ ലോ​ഗോ ഉള്ള ഒരു ചെറിയ പെട്ടി ആയിരുന്നു അത്. അത്ര രസകരമായ ഒരു പെട്ടിയല്ല അതെന്നും ഇന്ന് ഇവിടെനിന്ന് പുറത്താവുന്ന ആളുടെ പേരാണ് അതില്‍ ഉള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുറന്ന് ആരുടെ പേരാണ് ഉള്ളതെന്ന് നോക്കാനും പെട്ടി എടുത്തുകൊണ്ട് വന്ന സെറീനയോടാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. 

പെട്ടി തുറന്ന സെറീന വിഷ്ണുവിന്‍റെ പേര് കണ്ട് ഞെട്ടി ഒരു നിമിഷം അനങ്ങാതെ നിന്നു. പിന്നീട് പേര് പറയുകയായിരുന്നു. ഒരു നിമിഷത്തെ അവിശ്വസനീയത വിഷ്ണുവിന്‍റെ മുഖത്തും ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായ അഖില്‍ മാരാരുടെയും ഷിജുവിന്‍റെയും ക്ലോസപ്പുകളും ബി​ഗ് ബോസ് ഈ സമയം കാണിച്ചു. ആദ്യത്തെ ഞെട്ടലിനു ശേഷം സ്വതസിദ്ധമായ കൂള്‍ ശൈലിയില്‍ എല്ലാവരോടും ഊഷ്മളമായി യാത്ര ചോദിച്ചാണ് വിഷ്ണു ഹൗസില്‍ നിന്ന് പുറത്തിറങ്ങിയത്.

ALSO READ : 'എനിക്ക് 10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞാലും ഈ പണി ചെയ്യില്ല'; കാര്‍ ടാസ്‍കിനെക്കുറിച്ച് അഖില്‍ മാരാര്‍

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios