ഡാര്‍ക്ക് സീസണ്‍ 3 വരുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Web Desk   | Asianet News
Published : May 26, 2020, 12:32 PM IST
ഡാര്‍ക്ക് സീസണ്‍ 3 വരുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Synopsis

2017 ഡിസംബർ 1 നാണ് നെറ്റ്ഫ്ലിക്സില്‍ ഈ പരമ്പര ആദ്യം സ്ട്രീം ചെയ്തത്. ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. 

ബര്‍ലിന്‍: ഏറെ ജനപ്രിയമായ നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ഡാര്‍ക്കിന്‍റെ മൂന്നാം സീസണ്‍ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. ജർമൻ ഭാഷയിലെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായ ഡാര്‍ക്കിന്‍റെ മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്യും. ലോകത്തെമ്പാടും വലിയ പ്രേക്ഷക പ്രീതി നേടിയ സീരിസാണ് ഡാർക്ക്‌.  സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന പരമ്പരയാണ് ഇത്.

2017 ഡിസംബർ 1 നാണ് നെറ്റ്ഫ്ലിക്സില്‍ ഈ പരമ്പര ആദ്യം സ്ട്രീം ചെയ്തത്. ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്. പരമ്പരയുടെ ആദ്യ രണ്ട് സീസണുകള്‍ ആഗോള വ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. പരമ്പരയുടെ രണ്ടാം സീസൺ 2019 ജൂൺ 21 ന് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചത്. 

സാങ്കൽപ്പിക ജർമ്മൻ പട്ടണമായ വിൻ‌ഡെനിൽ നിന്ന് കുട്ടികൾ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു, അവിടെ താമസിക്കുന്ന നാല് കുടുംബങ്ങളുടെ തകർന്ന ബന്ധങ്ങൾ, ഇരട്ടജീവിതം, ഇരുണ്ട ഭൂതകാലം എന്നിവ ഇതുമൂലം വെളിച്ചത്തു വരുന്നു, കൂടാതെ നാല് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു രഹസ്യം ചുരുളഴിക്കുകയും ചെയ്യുന്നു. വിൻ‌ഡെനിലെ ആണവ നിലയത്തിനെ ചുറ്റിപ്പറ്റിയാണ് അവിടുത്തെ ജനജീവിതം. പിതാവിന്റെ ആത്മഹത്യയുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന യോനാസ് കാൻ‌വാൾഡ് എന്ന കൗമാരക്കാരൻ, പോലീസ് ഉദ്യോഗസ്ഥൻ അൾറിക് നീൽസൺ, പോലീസ് മേധാവി ഷാർലറ്റ് ഡോപ്ലർ എന്നിവരിൽ കൂടിയാണ് കഥ പുരോഗമിക്കുന്നത്.

പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തേതുമായ സീസണാണ് 2020 ജൂണ്‍ 27 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്നത്. മണി ഹെസ്റ്റ് സീരിസിന്‍റെ ആഗോളതലത്തിലെ വന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്ലിക്സ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പരമ്പരയാണ് ഡാര്‍ക്ക്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍