'നമ്മളെ നന്നാക്കി വെക്കേണ്ടത് നമ്മള്‍ തന്നെയാണ്'; പുതിയ വിശേഷങ്ങളുമായി ദർശന

Published : Dec 20, 2022, 01:57 PM IST
'നമ്മളെ നന്നാക്കി വെക്കേണ്ടത് നമ്മള്‍ തന്നെയാണ്'; പുതിയ വിശേഷങ്ങളുമായി ദർശന

Synopsis

വ്യക്തിജീവിത വിശേഷങ്ങള്‍ പങ്കുവച്ച് ദര്‍ശന

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദര്‍ശന അനൂപ്. വില്ലത്തിയായും നായികയായും തിളങ്ങുന്ന താരം ഞാനും എന്റാളും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ദര്‍ശനയും അനൂപും. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ വീട്ടില്‍ നിന്നും എതിര്‍പ്പായിരുന്നു. അടുത്തിടെയായിരുന്നു ദര്‍ശനയുടെ വീട്ടുകാര്‍ പിണക്കം മാറ്റി ഇരുവരേയും സ്വീകരിച്ചത്.

ദർശന നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 'അമ്മക്കുട്ടിയാണ് ഞാന്‍. എന്ത് ചെയ്യാനും അമ്മ വേണം. ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യുമെന്ന് എന്നോട് ചോദിക്കാറുണ്ടായിരുന്നു. അതൊക്കെ ഞാന്‍ മാനേജ് ചെയ്‌തോളുമെന്നായിരുന്നു പറയാറുള്ളത്' എന്ന് താരം പറയുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ ജീവിതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുത്തതെന്നും, നല്ലൊരാളെ ജീവിതത്തിൽ വേണമെന്നുണ്ടായിരുന്നു അങ്ങനെയാണ് അനൂപിനെ തിരഞ്ഞെടുത്തതെന്നും ദര്‍ശന പറയുന്നു.

'ഗര്‍ഭിണിയായിരുന്ന സമയത്ത് അനൂപേട്ടന്‍ കൂടെയില്ലായിരുന്നു. കൊവിഡ് ഡ്യൂട്ടിയായിരുന്നതിനാല്‍ പുള്ളി വീട്ടിലേക്ക് വരാറില്ലായിരുന്നു. അമ്മ ജോലിക്ക് പോവുന്നുണ്ടായിരുന്നു. ഫുഡെല്ലാം ഉണ്ടാക്കി വെച്ചാണ് അമ്മ പോവുന്നത്. തനിച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നമ്മള്‍ വേണ്ടാത്തതിനെക്കുറിച്ചൊക്കെ ചിന്തിക്കുക. ഞാനെപ്പോഴും എന്നെ എന്‍ഗേജ്ഡാക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അഞ്ച് മാസം ഞാന്‍ ബെഡില് തന്നെയായിരുന്നു. ഒറ്റയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചത് അപ്പോഴാണ്. നമ്മളെ ഓക്കെയാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് മനസിലാക്കിയത് അങ്ങനെയാണ്' എന്നും ദർശന പറയുന്നുണ്ട്.

ALSO READ : 'രാജീവനും' 'അനിക്കുട്ടനും' ക്രിസ്‍മസിന് ഏഷ്യാനെറ്റില്‍; ടെലിവിഷന്‍ പ്രീമിയര്‍

വ്യത്യസ്ത മതത്തില്‍ പെട്ടവരാണ് എന്നതിനപ്പുറം വീട്ടുകാരുടെ സമ്മതം ഇല്ലാതെ നടന്ന വിവാഹം ആയിരുന്നു അത്. താലികെട്ട് പോലൊരു ചടങ്ങും തങ്ങളുടെ വിവാഹത്തില്‍ ഉണ്ടായിരുന്നില്ല, വിവാഹം രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ഉണ്ടായത് എന്നും ഞാനും എന്റെ ആളും എന്ന ഷോയില്‍ ദര്‍ശനയും അനൂപും പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ