'രാജീവനും' 'അനിക്കുട്ടനും' ക്രിസ്‍മസിന് ഏഷ്യാനെറ്റില്‍; ടെലിവിഷന്‍ പ്രീമിയര്‍

Published : Dec 20, 2022, 01:43 PM IST
'രാജീവനും' 'അനിക്കുട്ടനും' ക്രിസ്‍മസിന് ഏഷ്യാനെറ്റില്‍; ടെലിവിഷന്‍ പ്രീമിയര്‍

Synopsis

ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്നു

ക്രിസ്മസ് ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്ന മറ്റു പരിപാടികളുമായി ഏഷ്യാനെറ്റ്. ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ രാവിലെ 9.30 ന് ടോവിനോ തോമസ് നായകനായ സൂപ്പർഹിറ്റ് സൂപ്പർ ഹീറോ ചലച്ചിത്രം മിന്നൽ മുരളി, ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ, പൃഥ്വിരാജ്, ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം ബ്രോ ഡാഡി, തുടർന്ന് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ ഷോയിൽ വൈകുന്നേരം 4.30 ന് ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ്, രാത്രി 7 മണിക്ക് കുഞ്ചാക്കോ ബോബൻ നായകനായ, കേരളമാകെ ചർച്ചചെയ്ത സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ന്നാ താൻ കേസ് കൊട് എന്നിവ സംപ്രേഷണം ചെയ്യുന്നു.

രാത്രി 10 മണിക്ക് മഞ്ജു വാര്യര്‍, ബിജു മേനോൻ തുടങ്ങിയവർ കേന്ദ്രപാത്രങ്ങളായ ലളിതം സുന്ദരവും പ്രേക്ഷകർക്ക് മുന്നിൽ എത്തും. കൂടാതെ ആഘോഷങ്ങളും  മത്സരങ്ങളുമായി, ജഡ്ജസിനും മത്സരാര്‍ഥികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാഴ്സിന്റെ  സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 ന് രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

ALSO READ : 'മൂന്ന് സംഘങ്ങള്‍ ലൊക്കേഷന്‍ ഹണ്ടിം​ഗ് നടത്തുന്നു'; എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്
 
ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 31, ജനുവരി 1 തീയതികളിൽ രാത്രി 7.30 നും ജഡ്ജസിനും മത്സരാത്ഥികൾക്കുമൊപ്പം  ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഡിസംബർ 31, ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്കും തുടർന്ന് പ്രശസ്ത ചലച്ചിത്രതാരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുക്കുന്ന ചാറ്റ് ഷോയും സംപ്രേക്ഷണം ചെയ്യുന്നു. 
ന്യൂ ഇയർ സ്പെഷ്യലുകളുടെ ഭാഗമായി ഡിസംബർ 31, ജനുവരി 1 തീയതികളിൽ സൂപ്പർ ഹിറ്റ് സിനിമകളും സംപ്രേക്ഷണം ചെയ്യും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്