ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഡിയർ ജോയ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published : Nov 20, 2025, 10:09 PM IST
dear joy malayalam movie first look poster dhyan sreenivasan

Synopsis

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന ചിത്രം

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡിയർ ജോയ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ജോണി ആൻ്റണി, ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീര നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു.

സന്ദീപ് നാരായണൻ, അരുൺ രാജ്, ഡോ. ഉണ്ണികൃഷ്ണൻ വർമ്മ, സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു. സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. അഡിഷണൽ സോംഗ് ഡോ. വിമൽ കുമാർ കാളിപുറയത്ത്, എഡിറ്റർ രാകേഷ് അശോക, കോ പ്രൊഡ്യൂസർ സുഷിൽ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജി കെ ശർമ, ക്രീയേറ്റീവ് പ്രൊഡ്യൂസർ റയീസ് സുമയ്യ റഹ്‍മാന്‍, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, ആർട്ട്‌ മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, മേക്കപ്പ് രാജീവ്‌ അങ്കമാലി, സ്റ്റിൽസ് റിഷാദ് മുഹമ്മദ്‌, ഡിസൈൻ ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനിൽ പി സത്യനാഥ്‌, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ