
ഈ ഡിസംബർ കെ-ഡ്രാമ ആരാധകർക്ക് വലിയ ആഘോഷത്തിൻ്റേതാകും. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ ഉൾപ്പെടെയുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പുതിയ ദക്ഷിണ കൊറിയൻ പരമ്പരകളാണ് ഡിസംബറിൽ റിലീസിനൊരുങ്ങുന്നത്. ദി ഗ്രേറ്റ് ഫ്ലഡ്, പ്രോ ബോണോ, ദി പ്രൈസ് ഓഫ് കൺഫെഷൻ, ഷുവർലി ടുമാറോ തുടങ്ങിയവയാണ് ആരാധകരെ കാത്തിരിക്കുന്നത്.
ഈ പ്രധാന കെ-ഡ്രാമകളുടെയും ഷോകളുടെയും വിശദാംശങ്ങൾ താഴെ നൽകുന്നു:
പ്ലാറ്റ്ഫോം: നെറ്റ്ഫ്ലിക്സ്
റിലീസ് തീയതി: 2025 ഡിസംബർ 19
ഭാവിയിൽ ലോകത്ത് സംഭവിക്കുവൻ പോകുന്ന ഒരു പ്രളയമാണ് ഈ ദുരന്തകഥയുടെ പ്രമേയം. ഒരു ഗവേഷകയും മകനും ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ കുടുങ്ങുന്നു. അവിടെ നിന്ന് അതിജീവനത്തിനായി അവർ നടത്തുന്ന പോരാട്ടമാണ് കഥയുടെ കേന്ദ്രബിന്ദു.
പ്ലാറ്റ്ഫോം: നെറ്റ്ഫ്ലിക്സ്
റിലീസ് തീയതി: 2025 ഡിസംബർ 5
ആത്മാർത്ഥതയോടെ ജീവിക്കുന്ന ഒരു ആർട്ട് ടീച്ചറാണ് ആൻ യുൻ സൂ. എന്നാൽ ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും, അതിൻ്റെ ഉത്തരവാദിത്തം അവർക്ക് മേൽ വന്നുചേരുകയും ചെയ്യുന്നു. ജയിലിൽ എത്തുന്ന ആൻ യുൻ സൂ, അവിടെവെച്ച് മോ യുൻ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നതാണ് കഥ. ആ സ്ത്രിയിൽ ഒരുപാട് നിഗൂഢതകൾ ഒളിച്ചിരിക്കുന്നു.
പ്ലാറ്റ്ഫോം: ടിവിംഗ്
റിലീസ് തീയതി: 2025 ഡിസംബർ 6
ഒരു മുൻ പ്രോസിക്യൂട്ടറായ 'കാങ് ഡേവിഡ്', ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും പൊതുതാൽപര്യ അഭിഭാഷകനുമാണ്. ആഡംബര ജീവിതം ആസ്വദിക്കുന്ന ഡേവിഡ്, ജോലിയെ ഗൗരവമായി കാണുന്ന 'പാർക്ക് ഗീ പ്യും' എന്ന സ്ത്രീയുമായി കണ്ടുമുട്ടുന്നതാണ് കഥയുടെ വഴിത്തിരിവ്.
പ്ലാറ്റ്ഫോം: ജെടിബിസി, പ്രൈം വീഡിയോ
റിലീസ് തീയതി: 2025 ഡിസംബർ 6
ഇരുപതുകളുടെ തുടക്കത്തിൽ പ്രണയത്തിലായിരുന്ന 'ലീ ഗ്യോങ് ഡോയും' 'സിയോ ജി വൂവും' വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന പ്രണയകഥയാണിത്. ഒരു വ്യവസായിയുടെ അഴിമതി റിപ്പോർട്ട് ചെയ്യുന്ന ജേണലിസ്റ്റാണ് 'ലീ ഗ്യോങ് ഡോ'. എന്നാൽ ആ കഥയിലെ പ്രധാന സ്ത്രീ കഥാപാത്രം തൻ്റെ ആദ്യ പ്രണയിനിയാണെന്ന് അയാൾ തിരിച്ചറിയുന്നതാണ് ഉള്ളടക്കം.
പ്ലാറ്റ്ഫോം: നെറ്റ്ഫ്ലിക്സ്
റിലീസ് തീയതി: 2025 ഡിസംബർ 16
കൊറിയൻ പാചക മത്സരമായ 'കളിനറി ക്ലാസ് വാർസ്' രണ്ടാം സീസണുമായി തിരിച്ചെത്തുകയാണ്. മത്സരാർത്ഥികൾ തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാനും വെളിപ്പെടുത്താനും നടത്തുന്ന പോരാട്ടമാണ് ഈ സീസണിൻ്റെ ഹൈലൈറ്റ്.
ഈ ഡിസംബറിൽ കൊറിയൻ വിസ്മയങ്ങൾ ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.