ദീപിക നൽകിയത് 100 ദിവസത്തെ ഡേറ്റ്, സൂപ്പര്‍ താരത്തോടൊപ്പം സ്ക്രീനിൽ തീ പാറും, കൂടെ രശ്മികയും ജാന്‍വിയും മൃണാളും

Published : Aug 19, 2025, 08:57 PM IST
Deepika Padukone Enemies

Synopsis

ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി 'ദി ഇന്റേൺ' റീമേക്കിൽ നിന്ന് ദീപിക പിന്മാറിയിരുന്നു.

മുംബൈ: അല്ലു അർജുൻ-ആറ്റ്‌ലി ചിത്രമായ 'AA22xA6' അഭിനയിക്കാൻ സൂപ്പർ താരം ദീപികാ പദുകോൺ നൽകിയത് 100 ദിവസത്തെ ഡേറ്റ്. വലിയ ബജറ്റിലാണ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ സീക്വൻസുകളും വിഷ്വൽ ഇഫക്റ്റുകളും തയ്യാറാക്കാൻ അന്താരാഷ്ട്ര ടീമിനെ നിയമിച്ചിട്ടുണ്ടെന്നും വാർത്ത പുറത്തുവന്നു. അല്ലുവിനൊപ്പം, ദീപിക പദുക്കോൺ പ്രധാന വേഷത്തിൽ അഭിനയിക്കും. രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി 'ദി ഇന്റേൺ' റീമേക്കിൽ നിന്ന് ദീപിക പിന്മാറിയിരുന്നു. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ദീപിക ആരംഭിച്ചതായും 2025 നവംബർ മാസത്തിൽ സെറ്റിലെത്തുമെന്നും പിങ്ക്‌വില്ല പറയുന്നു. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്. അവതാറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. 2026 സെപ്റ്റംബർ വരെ ചിത്രീകരണം തുടരും. 

2027 ന്റെ അവസാന പകുതിയിൽ റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്. അതുവരെ അല്ലു അർജുൻ മറ്റ് ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും പറയുന്നു. ഒക്ടോബറിൽ ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിൽ ദീപിക അഭിനയിക്കും. അമ്മയായതിന് ശേഷം ഷൂട്ട് ചെയ്യുന്ന ആദ്യ പ്രോജക്ടായിരിക്കും കിം​ഗ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു