ദീപിക പദുക്കോണിന്‌ കൊവിഡ്

Web Desk   | Asianet News
Published : May 04, 2021, 08:09 PM IST
ദീപിക പദുക്കോണിന്‌ കൊവിഡ്

Synopsis

കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ്‌ പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധയേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

പത്തു ദിവസം മുമ്പ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിനുശേഷം കുടുംബം ചികിത്സ തേടി. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് പ്രകാശിന്‍റെ അടുത്ത സുഹൃത്ത് പറഞ്ഞതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് സമയത്ത് മാനസികാരോഗ്യം ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറഞ്ഞു കൊണ്ട് ദീപിക നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. 83, ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ എന്നിവയാണ് ദീപികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

PREV
click me!

Recommended Stories

സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍
'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി