'വിന്റര്‍ 2' വരുന്നു; ജയറാമും ഭാവനയും ഉണ്ടാവില്ല, പ്രഖ്യാപിച്ച് സംവിധായകന്‍

Published : Jul 17, 2023, 05:52 PM ISTUpdated : Jul 17, 2023, 06:01 PM IST
'വിന്റര്‍ 2' വരുന്നു; ജയറാമും ഭാവനയും ഉണ്ടാവില്ല, പ്രഖ്യാപിച്ച് സംവിധായകന്‍

Synopsis

2009 ജൂലൈയിൽ റിലീസ് ചെയ്ത സിനിമയാണ് വിന്റർ.

ടൻ ജയറാമും ഭാവനയും പ്രധാന വേഷത്തിൽ എത്തിയ 'വിന്റര്‍' എന്ന ഹൊറർ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നു. സംവിധായകൻ ദീപു കരുണാകരൻ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലേത് പുതിയ കഥയാണെന്നും അതുകൊണ്ട് ജയറാനും ഭാവനയും രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓ​ഗസ്റ്റ് പതിനേഴിന് സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിക്കും. അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഒടൻ പുറത്തുവിടും. പൂർണമായും ഹൊറർ ത്രില്ലർ ആയിരിക്കും ചിത്രം. 

2009 ജൂലൈയിൽ റിലീസ് ചെയ്ത സിനിമയാണ് വിന്റർ. ദീപു കരുണാകന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹ തന്നെ ആയിരുന്നു തിരക്കഥയും. ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

കോ- പ്രൊഡ്യൂസര്‍ - അമീര്‍ അബ്ദുള്‍ അസീസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - മുരുകന്‍.എസ്. ശരത്ത് വിനായകാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം - മനു രമേശ്. ഛായാഗ്രഹണം - പ്രദീപ് നായര്‍. എഡിറ്റര്‍ - അരുണ്‍ തോമസ്. കലാസംവിധാനം -സാബുറാം. അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സാംജിആന്റെണി. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട. വാഴൂര്‍ ജോസ്. ഫോട്ടോ - അജി മസ്‌ക്കറ്റ്.

രഞ്ജിത്തിനൊപ്പം സാ​ഗറും ജുനൈസും; 'മഹാഭാഗ്യം' എന്ന് കുറിപ്പ്, ഒപ്പം ജോജു ജോർജും

അതേസമയം, 'ഓസ്‍ലര്‍' എന്ന ചിത്രമാണ് ജയറാമിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്നാണ് പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമാകുന്നത്.

മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്‍ലര്‍'. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചനകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ