കൊച്ചി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം മുൻ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും അഭിനേതാവുമായ ബിനീഷ് കോടിയേരിയെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയർന്നത്.
സംഘടനയിൽ രണ്ട് നീതി പാടില്ലെന്ന് നടിമാർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ ഇടത് എംഎൽഎമാർ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനും കടുത്ത എതിർപ്പാണുള്ളത്. ഈ എതിർപ്പ് ഇരുവരും യോഗത്തിൽ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.
അതേസമയം, ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മയക്കുമരുന്ന് കേസിൽ എൻസിബി ബിനീഷിനെ പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവർ നൽകിയ കത്ത് തന്നെയാകും യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാകുക. പാർവ്വതി നൽകിയ രാജിക്കത്തും ചർച്ചയാകും. അമ്മ സംഘടന പുതിയതായി നിർമ്മിക്കാനിരിക്കുന്ന സിനിമയുടെ പ്രാഥമിക ചർച്ചകളും നടക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ