
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് ദേവി ചന്ദന. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്ന ദേവി ചന്ദന ഇപ്പോള്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലും മറ്റുമൊക്കെയായി പ്രേക്ഷക പ്രശംസ നേടി മുന്നോട്ട് പോവുകയാണ്. ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട് അവര്‍. ദേവിയുടെ ഭര്‍ത്താവും ഗായകനുമായ കിഷോറും യൂട്യൂബ് ചാനലിലൂടെ ദേവിക്കൊപ്പം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും സജീവമായ ദേവി ചന്ദന പങ്കുവച്ച പുതിയ റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്.
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം ജയ ജയ ജയ ജയഹേയിലെ ഗാനത്തിന് റീൽസ് ചെയ്യുന്നതാണ് ദേവി ചന്ദന പുതുതായി പങ്കുവച്ചിരിക്കുന്നത്. ഗാനത്തിന്റെ പുതിയ വേർഷൻ എന്നാണ് ക്യാപ്‌ഷൻ. മറ്റുള്ളവർ റീൽസിൽ സിനിമയിലേതു പോലെ സീരിയസ് ആയിരുന്നെങ്കിൽ ഇവിടെ പുഞ്ചിരിയോടെയാണ് ദേവി ചന്ദനയും ഷോഫി തിലകനും സ്റ്റെഫി ലിയോണും അഭിനയിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിൽ മൂന്നാളും ശത്രുക്കൾ ആണെങ്കിലും, ക്യാമറക്ക് പിന്നിലെ ഈ സൗഹൃദം പ്രേക്ഷകർ ആസ്വദിക്കുന്നുന് തെളിവാണ് വീഡിയോയ്ക്കു താഴെ ലഭിക്കുന്ന കമന്‍റുകള്‍.
ALSO READ : രതീഷ് ബാലകൃഷ്‍ണന്‍റെ തിരക്കഥ, 'മദനോത്സവ'ത്തില്‍ സുരാജ്, ബാബു ആന്‍റണി
ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദേവി ചന്ദന കൂടുതലും കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളാണ്. ശരീര ഭാരം കുറച്ച് ദേവി ചന്ദന നടത്തിയ മേക്കോവറും ആരാധകശ്രദ്ധ നേടിയിരുന്നു. അതിശയിപ്പിക്കുന്ന തരത്തിലുള്ള രൂപമാറ്റമാണ് അവര്‍ നടത്തിയത്. ഭർത്താവിനൊപ്പം പുറത്തുപോകുന്ന സന്ദർഭങ്ങളിൽ നേരിട്ട മോശം കമന്റുകളാണ്, വെയിറ്റ് ലോസ് ചലഞ്ചിലേക്ക് താരത്തെ എത്തിച്ചത്. കഠിനവ്യായാമത്തിലൂടെയാണ് താരം 90 കിലോയിൽ നിന്നും തൂക്കം കുറച്ചു ഇപ്പോൾ കാണുന്ന നിലയിലേക്ക് എത്തിയത്.