മാമ്പറ്റ അപ്പുമാഷായി മേയ്‍ക്കോവര്‍ നടത്തിയ ഈ നടിയെ മനസിലായോ?

Web Desk   | Asianet News
Published : Jul 12, 2021, 11:14 PM IST
മാമ്പറ്റ അപ്പുമാഷായി മേയ്‍ക്കോവര്‍ നടത്തിയ ഈ നടിയെ മനസിലായോ?

Synopsis

നെടുമുടി വേണുവിന്റെ കഥാപാത്രമായി മേയ്‍ക്ക് ഓവര്‍ നടത്തിയതിന്റെ ത്രോബാക്ക് ഫോട്ടോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.  

ദേവാസുരം എന്ന സിനിമയിലെ മാമ്പറ്റ അപ്പുമാഷ് എന്ന നെടുമുടി വേണു കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. സിനിമയിലെ നായികയായ ഭാനുമതി എന്ന കഥാപാത്രത്തിന്റെ അച്ഛൻ. സിനിമ ഇറങ്ങി വര്‍ഷം ഒരുപാടായെങ്കിലും നെടുമുടി വേണുവിന്റെ മികച്ച ഒരു കഥാപാത്രമായി ഇന്നും എല്ലാവരും മാമ്പറ്റ അപ്പുമാഷിനെ എല്ലാവരും കണക്കാക്കുന്നു. ഇപോഴിതാ മലയാളികളുടെ പ്രിയതാരമായ ദേവി ചന്ദ്‍ന അപ്പുമാഷെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മേയ്‍ക്ക് ഓവര്‍ നടത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ട്രാൻസ്‍ഫോര്‍മേഷൻ മെമറീസ് എന്നാണ് ദേവി ചന്ദ്‍ന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മേയ്‍ക്കപ്പിന് അദ്ഭുതങ്ങള്‍ ചെയ്യാൻ കഴിയും. എന്റെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളില്‍ ഒന്നായ ഉര്‍വശി തിയറ്റേഴ്‍സ് എന്നും എഴുതിയിരിക്കുന്നു. ഇതിഹാസ നടനായ നെടുമുടി വേണുവിന് ആദരവായി ഏഷ്യാനെറ്റില്‍ നടത്തിയ മേയ്‍ക്കോവര്‍‌ എന്ന് എഴുതിയ ദേവി ചന്ദ്‍ന കഥാപാത്രം ഏതെന്ന് ഊഹിക്കാൻ കഴിയുമോ എന്നും ചോദിക്കുന്നു.

സ്‍കൂള്‍ കലോത്സവങ്ങളിലൂടെ ശ്രദ്ധേയയായ ദേവി ചന്ദ്‍ന ഭാര്യവീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 

തുടര്‍ന്ന് കണ്ണുകളില്‍ നിലാവ്, ഭര്‍ത്താവുദ്യോഗം, നരിമാൻ, മാണിക്യൻ, ചങ്ങാതിക്കൂട്ടം, പഞ്ചവര്‍ണതത്ത തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain#ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍