നൂറ് പരമ്പരാഗത താളവാദ്യ കലാകാരന്മാരെ അണിനിരത്തി ദേവി ശ്രീ പ്രസാദ് ചിത്രം 'യെല്ലമ്മ' ടൈറ്റിൽ സോങ്ങ് റെക്കോർഡിങ്

Published : Oct 31, 2026, 10:51 AM IST
Yellamma movie

Synopsis

സംഗീത സംവിധായകൻ റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് ആദ്യമായി നായകനാകുന്ന ചിത്രമാണ് 'യെല്ലമ്മ'. വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമ്മിച്ച് ദിൽ രാജു അവതരിപ്പിക്കുന്നു.

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന 'യെല്ലമ്മ' റിലീസിനൊരുങ്ങുകയാണ്. ചിത്രം 2027 മാർച്ച് 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടൈറ്റിൽ സോങ് റെക്കോർഡിങ് ആണിപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പരമ്പരാഗത താളവാദ്യ കലാകാരന്മാരെ അണിനിരത്തിയാണ് ടൈറ്റിൽ സോങ് റെക്കോർഡ് ചെയ്തിരിക്കുന്നത്

‘ബലഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേണു യെൽദണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഷിരീഷ് നിർമ്മിക്കുന്ന ചിത്രം ദിൽ രാജുവാണ് അവതരിപ്പിക്കുന്നത്. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോങ് റെക്കോർഡിങ് ആണിപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പരമ്പരാഗത നാടൻ താളവിദ്യ കലാകാരന്മാരെ അണിനിരത്തിയാണ് ടൈറ്റിൽ സോങ് റെക്കോർഡ് ചെയ്തിരിക്കുന്നത്

സംഗീത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായ ദേവി ശ്രീ പ്രസാദ് നായകനായി എത്തുന്നു എന്നതാണ് ‘യെല്ലമ്മ’യുടെ പ്രധാന പ്രത്യേകത. റോക്ക്‌സ്റ്റാർ എന്നറിയപ്പെടുന്ന താരം ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ട്. ‘ബലഗം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും ‘യെല്ലമ്മ’ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചും മറ്റു താരങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ദിൽ രാജുവിന്റെ അവതരണവും ഷിരീഷിന്റെ നിർമ്മാണവും കരുത്താകുന്നു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ചിത്രം വമ്പൻ പാൻ-ഇന്ത്യൻ തിയേറ്റർ റിലീസിനായാണ് ഒരുങ്ങുന്നത്. 2027 മാർച്ച് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

സംവിധാനം: വേണു യെൽദണ്ടി, അവതരണം: ദിൽ രാജു, നിർമ്മാണം: ഷിരീഷ്, ബാനർ: ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, സംഗീതം: റോക്ക്‌സ്റ്റാർ ദേവീശ്രീ പ്രസാദ്, പിആർഒ : ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടുമായി ‘ടാരന്റിനോ’; നിർമ്മാണം ദി പ്ലോട്ട് പിക്ചേഴ്സ്, നല്ല സിനിമ പ്രൊഡക്ഷൻസ്
ത്രസിപ്പിക്കുന്ന ആക്ഷനും കോമഡിയും ത്രില്ലും നിറച്ച് സൂര്യയുടെ ‘സീൻ’ ട്രെയ്‌ലർ; ജിത്തു മാധവൻ ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ