ഞാൻ പ്രകാശനിലെ നായിക ദേവികയ്‍ക്ക് പത്താം ക്ലാസ്സില്‍ എ പ്ലസ് വിജയം

Published : May 07, 2019, 12:39 PM ISTUpdated : May 07, 2019, 01:07 PM IST
ഞാൻ പ്രകാശനിലെ നായിക ദേവികയ്‍ക്ക് പത്താം ക്ലാസ്സില്‍ എ പ്ലസ് വിജയം

Synopsis

സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന ഹിറ്റ് ചിത്രത്തില്‍ നായികമാരില്‍ ഒരാളായിരുന്നു പത്താം ക്ലാസ്സുകാരിയായ ദേവിക സഞ്ജയ്. ടീന മോള്‍ എന്ന കഥാപാത്രമായി ആദ്യ സിനിമയിലൂടെ തന്നെ ദേവിക കയ്യടി നേടി. പുതിയ സിനിമകളിലേക്കും ദേവികയ്‍ക്ക് ക്ഷണം ലഭിക്കുന്നുണ്ട്. സിനിമയുടെ തിരക്കിനിടയിലും പത്താം ക്ലാസ് പരീക്ഷയില്‍ വൻ വിജയം നേടിയാണ് ദേവിക ഇപ്പോള്‍ കയ്യടി നേടുന്നത്.

കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്. 500ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെയാണ് ദേവിക വിജയിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ്‍യുടെയും ശ്രീലതയുടെയും മകളാണ് ദേവിക.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍