
ചെന്നൈ: നടൻമാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാം ചരൺ എന്നിങ്ങനെ വയനാട്ടിനെ സഹായിക്കാന്‍ ഉദാരമായ സംഭാവനകൾ നൽകിയതിന് പിന്നാലെ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം ധനുഷ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വാർത്ത പങ്കുവെച്ചത്. "ഞങ്ങളുടെ പ്രിയപ്പെട്ട ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു" അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.
ധനുഷ് അഭിനയിച്ച് സംവിധാനം ചെയ്ത രായന്‍ എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്. ചിത്രം ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഇതിനകം ചിത്രം ആഗോള കളക്ഷനില്‍ 150 കോടിക്ക് അടുത്ത് എത്തിയിട്ടുണ്ട്. 70 കോടിക്ക് മുകളില്‍ ഇന്ത്യയില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ധനുഷിന്‍റെ 50മത്തെ ചിത്രമാണിത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളി, കാളിദാസ് ജയറാം എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്.
ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വയനാട് ജില്ലയിലെ ചൂരൽമല പ്രദേശം സന്ദർശിച്ചിരുന്നു. മാരകമായ ഉരുൾപൊട്ടലും 400 ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുകയും. ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ