
ഹൈദരാബാദ്: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ അടുത്തിടെ കർണാടകയിലെ വനം മന്ത്രി ഈശ്വർ ബി ഖണ്ഡേയ്‌ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വൈറലാകുകയാണ്. തെന്നിന്ത്യൻ സിനിമയിൽ നായകന്മാരുടെ ചിത്രീകരണം എത്രമാത്രം മാറിയെന്ന് സൂചിപ്പിച്ച് പവന്‍ കല്ല്യാണ്‍ നടത്തിയ പരാമര്‍ശം അല്ലു അര്‍ജുന്‍റെ പുഷ്പ ചിത്രത്തെ ഉദ്ദേശിച്ചത് എന്നാണ് അഭ്യൂഹം പരക്കുന്നത്.
കന്നട സൂപ്പര്‍താരമായിരുന്നു രാജ്കുമാറിന്‍റെ 1973ലെ കന്നഡ ചിത്രമായ ഗന്ധദ ഗുഡിയെ കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് പവൻ കല്യാൺ പ്രസ്താവന നടത്തിയത് “ഏകദേശം 40 വർഷം മുമ്പ് ഒരു നായകൻ വനം സംരക്ഷിക്കുന്ന ഒരാളായിരുന്നു. ഇപ്പോൾ നായകൻ കാട് വെട്ടി കടത്തുന്ന ആളാണ്. ഇപ്പോഴത്തെ സിനിമ, ഞാനും ഒരു ഭാഗമാണ്, അത്തരം സിനിമകൾ തെരഞ്ഞെടുക്കാന്‍ തന്നെ ഞാന്‍ പാടുപെടുകയാണ്, കാരണം നമ്മൾ ശരിയായ സന്ദേശമാണോ നൽകുന്നത്? ഒരു സാംസ്കാരിക മാറ്റം ഇവിടെ സംഭവിച്ചിട്ടുണ്ട്. റീൽ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്തത് രാഷ്ട്രീയത്തിലൂടെ യഥാർത്ഥ ജീവിതത്തിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു" പവന്‍ കല്ല്യാണ്‍ പറഞ്ഞു.
ഈ പ്രസ്താവന വൈറലായതിന് പിന്നാലെ പവന്‍ നേരിട്ടല്ലാതെ പറഞ്ഞത് അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന ചിത്രത്തിലെ പുഷ്പ രാജിനെക്കുറിച്ചാണ് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രചരണം നടന്നത്. അല്ലു അര്‍ജുന്‍റെ അമ്മാവനാണ് പവന്‍ കല്ല്യാണ്‍ അദ്ദേഹം തന്നെ കുടുംബത്തിലെ ഒരു അംഗത്തിന്‍റെ സിനിമയെ വിമര്‍ശിച്ചത് കുടുംബത്തിലെ പ്രശ്നങ്ങളാണ് വെളിവാക്കുന്നത് എന്നാണ് ചിലര്‍ ആരോപിച്ചത്.
"ആളുകൾ സിനിമയെ കാണുന്ന രീതിയിലുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. അല്ലു അർജുൻ മെഗാ ഫാമിലിയുടെ ഭാഗമാണ്. പവൻ കല്യാൺ പറഞ്ഞ വാക്കുകളിൽ നിന്ന് വഴിതിരിച്ചുവിടരുത്" എന്നാണ് ചില പവൻ ആരാധകർ അദ്ദേഹത്തെ പ്രതിരോധിച്ച് എഴുതിയ എക്സ് പോസ്റ്റില്‍ പറയുന്നത്. മറ്റൊരാൾ എഴുതി, “ഇത് ശരിക്കും അല്ലു അർജുനെക്കുറിച്ചല്ല, അദ്ദേഹത്തിൻ്റെ റോളിനെക്കുറിച്ചാണ്” മറ്റൊരാള്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയെ ന്യായീകരിച്ചത് എഴുതിയത് “ഭീംല നായകിലെ പവൻ കല്യാണ് കാറിലും ഓഫീസിലും ബോംബെറിഞ്ഞു - അത് അവനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?” എന്നാണ്.
സുകുമാറിന്‍റെ പുഷ്പ: ദി റൈസിൽ, പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അർജുൻ അവസാനം അവതരിപ്പിച്ചത്. ചിത്രത്തിൻ്റെ തുടർച്ചയായ പുഷ്പ 2: ദി റൂൾ ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഹരീഷ് ശങ്കറിന്‍റെ ഉസ്താദ് ഭഗത് സിംഗിന് പുറമേ സുജീത്തിന്‍റെ ദേ കോൾ ഹിം ഒജി, കൃഷിന്‍റെ ഹരി ഹര വീര മല്ലു എന്നിവയാണ് പവന്‍ കല്ല്യാണിന്‍റെ ചിത്രങ്ങള്‍. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അദ്ദേഹം ഇതുവരെ സിനിമകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടില്ല.
'നിങ്ങള്‍ക്കിത് നാണക്കേടാണ്': ഷാരൂഖിന് വ്യാപക വിമര്‍ശനം - വീഡിയോ വൈറല്‍
ആഗസ്റ്റ് 15ന് പുതിയ പടവുമായി എത്തുന്ന അക്ഷയ് കുമാറിന് ഷോക്കായി ഒരു കൊച്ചു പടം; ഗംഭീര ബുക്കിംഗ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ