ധനുഷിന്റെ 'നാനെ വരുവേൻ', ചിത്രത്തില്‍ നായികയാകാൻ ഇന്ദുജ രവിചന്ദ്രൻ

Web Desk   | Asianet News
Published : Oct 17, 2021, 04:40 PM ISTUpdated : Oct 17, 2021, 04:42 PM IST
ധനുഷിന്റെ 'നാനെ വരുവേൻ', ചിത്രത്തില്‍ നായികയാകാൻ ഇന്ദുജ രവിചന്ദ്രൻ

Synopsis

നാനെ വരുവേൻ എന്ന ചിത്രത്തില്‍ നായികയാകുക ഇന്ദുജ.

ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ (Nane Varuven). നാനെ വരുവേൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള  പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ധനുഷിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്ന നടിയെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

മേയാത മാൻ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. ബിഗില്‍ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. 

നാനെ വരുവേൻ എന്ന ചിത്രം നിര്‍മിക്കുന്നത് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ്.

 കലാസംവിധാനം ബി കെ വിജയ് മുരുകന്‍, എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. മൂന്ന് മാസങ്ങള്‍ കൊണ്ട് ചിത്രീകരണം അവസാനിപ്പിക്കാനാണ് സെല്‍വരാഘവന്‍റെ പദ്ധതി. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ ചിത്രം 2022 വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തും. 
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍