കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകളുമായി മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട'യുടെ ഷൂട്ടിംഗ് സ്‍പെയിനില്‍

honey R K   | Asianet News
Published : Oct 17, 2021, 03:57 PM IST
കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകളുമായി മഹേഷ് ബാബു,  'സര്‍ക്കാരു വാരി പാട്ട'യുടെ ഷൂട്ടിംഗ് സ്‍പെയിനില്‍

Synopsis

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം സര്‍ക്കാരു വാരി പാട്ടയില്‍ മഹേഷ് ബാബുവാണ് നായകൻ.

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.  സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനാകുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം  ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുയാണ് സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകര്‍.

സര്‍ക്കാരു വാരി പാട്ടയുടെ ചിത്രീകരണം ഇപോള്‍ സ്‍പെയിനില്‍ നടക്കുകയാണ് എന്ന് ഇൻഡസ്‍ട്രി ട്രാക്കര്‍ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. അടുത്ത വര്‍ഷം 13നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. നടി കീര്‍ത്തി സുരേഷിന് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണെന്ന് നേരത്തെ മഹേഷ് ബാബു വ്യക്തമാക്കിയിരുന്നു. പരുശുറാം ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ നിര്‍മാണ് മൈത്രി മൂവി മേക്കേഴ്‍സിന്റേതാണ്.

എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു.   കീര്‍ത്തിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും