അടുത്തത് ചരിത്ര സിനിമ, ധനുഷുമായി ഒന്നിക്കാൻ മാരി സെല്‍വരാജ്

Published : Apr 21, 2023, 06:44 PM IST
അടുത്തത് ചരിത്ര സിനിമ, ധനുഷുമായി ഒന്നിക്കാൻ മാരി സെല്‍വരാജ്

Synopsis

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് വീണ്ടും നായകനാകുന്നു.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും ധനുഷ് നായകനാകുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഒരു ചരിത്ര സിനിമയായിരിക്കും ഇതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയുടെ കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ലെന്നും മാരി സെല്‍വരാജ് പറയുന്നു. 'പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെല്‍വരാജിന്റെ അടുത്ത പ്രൊജക്റ്റില്‍ ധനുഷ് നായകനാകുന്നുവന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍

മാരി സെല്‍വരാജും ധനുഷും ഒന്നിച്ച ചിത്രം 'കര്‍ണൻ' നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പുതിയ പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്. ചിത്രത്തില്‍ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'വാത്തി'യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ 'വാത്തി'ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.  ധനുഷ് 'ബാലമുരുഗൻ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വാഴൈ' റിലീസിന് തയ്യാറായിട്ടുണ്ട്. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമായ 'വാഴൈ'യുടെ പ്രഖ്യാപനംതൊട്ടേ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാരി സെല്‍വരാജ് തന്നെയാണ് 'വാഴൈ' എന്ന ചിത്രം നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമായി 'മാമന്നനും' പ്രദര്‍ശനത്തിനെത്താനുണ്ട്. ഉദയനിധി സ്റ്റാലിൻ ചിത്രം നിര്‍മിക്കുന്നു. ഉദയനിധി സ്റ്റാലിൻ, കീര്‍ത്തി സുരേഷ്, ഫഹദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 'മാമന്നൻ' പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

Read More: 'റിനോഷിന്റെ യഥാര്‍ഥ മുഖം ഇതല്ല', തുറന്നുപറഞ്ഞ് ഗോപിക

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ