ഇനി വേണ്ടത് ഒരു കോടി, കുബേര കളക്ഷൻ ആ മാന്ത്രിക സംഖ്യയിലേക്ക്

Published : Jul 05, 2025, 11:17 AM IST
Dhanush

Synopsis

ധനുഷിന്റെ കുബേരയുടെ ഇന്ത്യാ കളക്ഷൻ.

ധനുഷ് നായകനായി ഒടുവില്‍ വന്ന ചിത്രമാണ് കുബേര. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം "കുബേര"ക്ക് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷൻ 126 കോടി രൂപയോളം നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം ഇതുവരെ 99 കോടി ചിത്രം നേടിയിട്ടുണ്ട് എന്നത് കുബേരയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നതാണ്. ഇനി ഒരു കോടി കൂടിയുണ്ടെങ്കില്‍ ഇന്ത്യൻ കളക്ഷൻ മാത്രം 100 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തും. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. ചിത്രത്തിന് കേരളത്തിലും ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ആദ്യ ദിനം ആഗോള ഗ്രോസ് ആയി 30 കോടിയോളം സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനം കൊണ്ട് തന്നെ 50 കോടി ക്ലബിലും ഇടം പിടിച്ചു.

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടുന്നത്. നോർത്ത് അമേരിക്കയിൽ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സർ ആയി "കുബേര" മാറിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തേക്കാൾ കൂടുതൽ ടിക്കറ്റുകളാണ് ചിത്രത്തിന് രണ്ടാം ദിനം ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ഒരു യാചകനായാണ് ധനുഷ് അഭിനയിച്ചിരിക്കുന്നത്.

ദേവ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്‍ചവച്ച ധനുഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ധനുഷ് നൽകിയിരിക്കുന്നത് . ദീപക് ആയി നാഗാർജുന, സമീറ ആയി രശ്‌മിക, നീരജ് എന്ന വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. ഹരീഷ് പേരടി, ദലിപ് താഹിൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭൈരവിയായി മാളവിക മോഹനൻ; രാജാസാബ് ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും'; 'ലെഗസി ഓഫ് ദി രാജാസാബ്' എപ്പിസോഡിൽ സംവിധായകൻ മാരുതി