Vaathi Movie : 'വാത്തി'യില്‍ ധനുഷ് ഇങ്ങനെയായിരിക്കും, ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

By Web TeamFirst Published Jan 7, 2022, 10:56 AM IST
Highlights

ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'വാത്തി'യുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.


ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രമാണ് വാത്തി (Vaathi). വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന വാത്തിയില്‍ സംയുക്ത മേനോനാണ് നായിക.  ധനുഷ് തന്നെയായിരുന്നു 'വാത്തി' ചിത്രം പ്രഖ്യാപിച്ചത്.  ഇപോഴിതാ 'വാത്തി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.

ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. 2021ല്‍ ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചതാണ് 'വാത്തി'.  ധനുഷിനും സംയ്‍ക്തയ്‍ക്കും പുറമേ ആരൊക്കെ അഭിനയിക്കുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. 

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അടുത്തിടെ പൂജ നടന്നെങ്കിലും ചിത്രം ഷൂട്ടിംഗ് പൂര്‍ണ അര്‍ഥത്തില്‍ ആരംഭിച്ചത് ഇന്നാണ്. ധനുഷിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും 'വാത്തി'യിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

click me!