കൗബോയ് ലുക്കില്‍ ധനുഷ്; സെല്‍വരാഘവന്‍റെ 'നാനേ വരുവേന്‍' തുടങ്ങി

Published : Oct 16, 2021, 02:23 PM IST
കൗബോയ് ലുക്കില്‍ ധനുഷ്; സെല്‍വരാഘവന്‍റെ 'നാനേ വരുവേന്‍' തുടങ്ങി

Synopsis

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്

ഒരു നടന്‍ എന്ന നിലയില്‍ ധനുഷിന്‍റെ (Dhanush) വളര്‍ച്ചയ്ക്ക് സംവിധായകന്‍ എന്ന നിലയില്‍ വലിയ പിന്തുണ നല്‍കിയ ആളാണ് സഹോദരന്‍ കൂടിയായ സെല്‍വരാഘവന്‍ (Selvaraghavan). എന്നാല്‍ ഇരുവരും ഒന്നിച്ച് ഒരു ചിത്രം എത്തിയിട്ട് പത്ത് വര്‍ഷമായി. 2011ല്‍ പുറത്തെത്തിയ മ്യൂസിക്കല്‍ ഡ്രാമ 'മയക്കം എന്ന'യാണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയാണ് സഹോദരന്മാര്‍. 'നാനേ വരുവേന്‍' (Naane Varuven) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

കൗബോയ് ഗെറ്റപ്പില്‍ ഗൗരവ ഭാവത്തിലാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ധനുഷ്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍, എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. മൂന്ന് മാസങ്ങള്‍ കൊണ്ട് ചിത്രീകരണം അവസാനിപ്പിക്കാനാണ് സെല്‍വരാഘവന്‍റെ പദ്ധതി. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2022 വേനലവധിക്കാലത്ത് ചിത്രം തിയറ്ററുകളിലെത്തും. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ