ജി വി പ്രകാശ് കുമാറിന്റെ സിനിമ ഹിറ്റാക്കാൻ ധനുഷ്!

Web Desk   | Asianet News
Published : Dec 12, 2019, 02:08 PM IST
ജി വി പ്രകാശ് കുമാറിന്റെ സിനിമ ഹിറ്റാക്കാൻ ധനുഷ്!

Synopsis

ജി വി പ്രകാശ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന സിനിമയാണ് ആയിരം ജന്മങ്ങള്‍.  


തമിഴകത്തെ ഹിറ്റ് നായകനും ഗായകനുമൊക്കെയാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശിന്റെതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത് ആയിരം ജന്മങ്ങള്‍ എന്ന ചിത്രമാണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ധനുഷ് ആണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുക.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തുള്ളാത മനമും തുള്ളും എന്ന എക്കാലത്തെയും ഹിറ്റ് തമിഴ് സിനിമയുടെ സംവിധായകൻ എഴില്‍ വൻ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന സിനിമ കൂടിയാണ് ആയിരം ജന്മങ്ങള്‍.  നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച  തെലുങ്ക് ചിത്രം എക്കഡികി പോത്താവു ചിന്നവഡയാണ് ആയിരം ജന്മങ്ങളായി തമിഴിലേക്ക് റീമേക്കായി എത്തുന്നത്. വി ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്റിക് ത്രില്ലറായിരുന്നു ചിത്രം. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് എഴില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജൻമങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.  സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 20നാണ് ചിത്രം റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍