'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്

Published : Apr 18, 2023, 09:54 AM ISTUpdated : Apr 23, 2023, 02:58 PM IST
'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്

Synopsis

പാണ്ഡ്യ രാജവംശത്തിന്റെ കഥയാണ് ധരണി രസേന്ദ്രന്റെ 'യാതിസൈ' പറയുന്നത്.

തമിഴകത്ത് എത്താനിരിക്കുന്ന പുതിയ പിരിയോഡിക്കല്‍ ഫിക്ഷൻ പ്രൊജക്റ്റാണ് 'യാതിസൈ'. മണിരത്നത്തിന്‍റെ ഇതിഹാസ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ 'യാതിസൈ' പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ വൻ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'യാതിസൈ'യുടെ ഒരു സ്‍നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'യാതിസൈ'. വെറും അഞ്ച്- ആറ് കോടി മാത്രമാണ് ഈ ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അകിലേഷ് കതമുത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഹേന്ദ്രൻ ഗണേശനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

കെ ജെ ഗണേഷാണ് നിര്‍മാണം. വീനസ് ഇൻഫോടെയ്‍ൻമെന്റ് ആൻഡ് സിക്സ് സ്റ്റാര്‍ എന്റര്‍ടെയ്‍ൻമെന്റാണ് 'യാതിസൈ' അവതരിപ്പിക്കുന്നത്. ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്‍മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി, രാജശേഖര്‍, സീനു, ശബ്‍ദശീലൻ, ജമാല്‍, നിര്‍മല്‍, സുരേഷ് കുമാര്‍ തമിഴ്‍സെല്‍വി, സതിഷ് നടരാജൻ, സിധു, സാംസണ്‍ തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്‍ജിത് കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം.

മണിരത്നം ഒരുക്കുന്ന ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' എത്തുന്നതിന് ഒരാഴ്‍ച മുന്‍പ് 'യാതിസൈ' തിയറ്ററുകളില്‍ എത്തും എന്നതാണ് മറ്റൊരു കൗതുകം. 'പിഎസ് 2' ഏപ്രില്‍ 28നാണ് റിലീസ് ചെയ്യപ്പെടുകയെങ്കില്‍ 'യാതിസൈ' റിലീസ് ഏപ്രില്‍ 21ന് ആണ്. ആര്‍ ശരവണൻ, ടി പി ധര്‍മ എന്നിവരാണ് 'യാതിസൈ'യുടെ സൗണ്ട് ഡിസൈൻ.  സ്റ്റണ്ട് ഓം ശിവ പ്രകാശ്, വിഎഫ്എക്സ് രവികുമാര്‍ അനന്തരാജ്, കോസ്റ്റ്യൂം ഡിസൈൻ സുരേഷ് കുമാര്‍, മേക്ക് അപ്പ് വിനോദ് സ്റ്റില്‍സ് ആര്‍ എസ് രാജ, സ്റ്റോറി ബോര്‍ഡ് ഇന്ദ്ര പ്രഭാകരൻ, ദേവ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാകേഷ് രാഘവന, പ്രൊഡക്ഷൻ മാനേജര്‍ എം പി രാമചന്ദ്രൻ, പിആര്‍ഒ നിഖില്‍ മുരുഗൻ, ഗാനരചന ഡി ബാബു, സംഭഷണം തിരുമുരുഗൻ,പബ്ലിസിറ്റി ഡിസൈൻ തമിഴരശൻ എന്നിവരാണ്.

Read More: തേജ സജ്ജ ചിത്രം 'ഹനു- മാൻ' ചിത്രീകരണം പൂര്‍ത്തിയായി, റിലീസിനായി കാത്ത് ആരാധകര്‍

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം