
സിനിമയ്ക്ക് പുറത്തും അകത്തും ഒരുപോലെ സൗഹൃദങ്ങൾ കൊണ്ടുനടക്കുന്നൊരാളാണ് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ധർമ്മജൻ ബോൾഗാട്ടി. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളും ഷോകളും പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരമാണ്. ഇപ്പോഴിതാ ജനവിധി കാത്തിരിക്കുന്ന രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകനെന്ന് ആശംസിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി.
“പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു, “എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’. പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു. നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി’’, എന്നായിരുന്നു ധർമ്മജന്‍റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് വിജയാശംസകള്‍ നേര്‍ന്ന് കമന്‍റ് ചെയ്തത്.
രമേഷ് പിഷാരടിക്ക് ധർമ്മജൻ കൊടുത്ത ഉപദേശം
അവന്‍ അത്യാവശ്യം നല്ല അറിവുള്ള ആളാണ്. വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായി എന്താണെന്ന് എനിക്ക് അറിയില്ല. രാഷ്ട്രീയം നന്നായി പഠിക്കണം. കോമഡി അല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ടതാണ്. അവനോട് പറഞ്ഞൊരു കാര്യം, പൈസ മുടക്കുണ്ടാകും. അതൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെ ഒരു ഉപദേശം ഞാന്‍ അവന് കൊടുത്തിട്ടുണ്ട്. ബാക്കി കാര്യത്തില്‍ അവന്‍ ഓക്കെയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ