മലയാളത്തിൽ വീണ്ടുമൊരു ഫാമിലി ഹിറ്റ്; സീനിയേഴ്‌സും ജൂനിയേഴ്‌സും തകർത്താടിയ 'ധീരൻ'

Published : Jul 15, 2025, 10:19 PM IST
Dheeran

Synopsis

ദേവദത്ത് ഷാജി സംവിധാനം ചെയ്ത "ധീരൻ".

ലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും സൂപ്പർ വിജയം നേടി പ്രദർശനം തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത "ധീരൻ". കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിച്ച ചിത്രം മലയാള സിനിമയിൽ വീണ്ടുമൊരു ഫാമിലി സൂപ്പർ ഹിറ്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ്.

മലയാളത്തിലെ വിൻ്റേജ് താരങ്ങളായ സീനിയേഴ്സും ജൂനിയർ താരങ്ങളും ഒരുപോലെ തകർത്താടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഗംഭീര ഹാസ്യ രംഗങ്ങളാണ്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന നാട്ടിൻപുറത്തുകാരായി അശോകനും സുധീഷും തകർക്കുമ്പോൾ വ്യത്യസ്ത മേക്കോവറുമായി വിനീതും, മാസും ക്ലാസും കോമഡിയുമായി ജഗദീഷും മനോജ് കെ ജയനും കയ്യടി നേടുന്നു.

സീനിയർ താരങ്ങൾ ഒരു വശത്ത് നിറഞ്ഞാടുമ്പോൾ, മറുവശത്ത് തങ്ങളുടെ കിടിലൻ പ്രകടനം കൊണ്ട് കയ്യടി നേടുകയാണ് ജൂനിയർ താരങ്ങളായ രാജേഷ് മാധവൻ, ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, അരുൺ ചെറുകാവിൽ എന്നിവർ. ഇതിലെ സീനിയർ - ജൂനിയർ താരങ്ങളുടെ ഓൺസ്ക്രീൻ രസതന്ത്രമാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ധീരനെ സഹായിക്കുന്നത്. പരസ്പരം കൊണ്ടും കൊടുത്തും ഊർജ്ജസ്വലമായ പ്രകടനമാണ് ഇവർ ഓരോരുത്തരും നടത്തിയിരിക്കുന്നത്.

ചിരിക്കൊപ്പം ആക്ഷനും നിറഞ്ഞ ചിത്രം യുവ പ്രേക്ഷകരെയും ഒരുപാട് ആകർഷിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നിവക്ക് ശേഷം ധീരനിലൂടെ വീണ്ടുമൊരു ഫാമിലി കോമഡി സൂപ്പർ ഹിറ്റാണ് ചീയേർസ് എന്റർടൈൻമെന്റ് സ്വന്തമാക്കിയിരിക്കുന്നത്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം - ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍