നാല് ഭാഷകളിൽ 'ധൂമം'; മാസ് വേഷത്തിൽ ഫഹദ്, നായിക അപര്‍ണ ബാലമുരളി

Published : Apr 17, 2023, 11:27 AM ISTUpdated : Apr 17, 2023, 12:04 PM IST
നാല് ഭാഷകളിൽ 'ധൂമം'; മാസ് വേഷത്തിൽ ഫഹദ്, നായിക അപര്‍ണ ബാലമുരളി

Synopsis

മഹേഷിന്‍റെ പ്രതികാരം സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും ഒരുമിക്കുന്ന സിനിമ.

ഫഹദ് ഫാസിൽ, അപര്‍ണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ധൂമം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്‍റെ തിരക്കഥയും സംവിധാനവും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ 'ധൂമം' റിലീസ് ചെയ്യും.

"എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ." - ഫസ്റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്ത് ഫഹദ് ഫാസിൽ എഴുതി.

മാസ്സ്' വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുകയെന്ന് നിർമ്മാതാവ് വിജയ് കിരഗണ്ടൂര്‍ പറഞ്ഞു. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം.

റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം പ്രീത ജയരാമന്‍. സംഗീത സംവിധാനം പൂര്‍ണചന്ദ്ര തേജസ്വി. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രമണ്യം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി. പി.ആർ.ഒ മഞ്ജു ഗോപിനാഥ്,  ഡിസ്ട്രിബൂഷൻ കോർഡിനേറ്റർ ബബിൻ ബാബു, മാർക്കറ്റിംഗ് കോർഡിനേറ്റർ ബിനു ബ്രിങ്ഫോർത്ത്. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ