പഠാൻ വീണു, ആ റെക്കോര്‍ഡും ഇനി ധുരന്ദര്‍ പ്രതികാരത്തിന്റെ പേരില്‍

Published : Apr 24, 2026, 12:22 PM IST
Dhurandhar Revenge

Synopsis

പഠാനെ മറികടന്ന് ധുരന്ദര്‍ പ്രതികാരം.

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം "ധുരന്ധർ പ്രതികാരം" ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ "ധുരന്ധർ പ്രതികാരം", റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ്സ് കലക്ഷൻ. ഓസ്‍ട്രേലിയിലും ന്യൂസിലാൻഡിലും ഏറ്റവും കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രം എന്ന റെക്കോര്‍ഡും ധുരന്ദര്‍ പ്രതികാരം സ്വന്തമാക്കി. നേരത്തെ ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്

ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ കളക്ഷന്റെ ബ്രേക്ക് അപ്പും നിർമ്മാതാക്കൾ പുറത്ത് വിട്ടു. എട്ട് ദിവസം നീണ്ട ആദ്യ ആഴ്ച്ച 690 കോടി ഇന്ത്യയിൽ നിന്ന് നെറ്റ് ഗ്രോസ്സ് നേടിയ ചിത്രം, രണ്ടാം ആഴ്ച്ച നേടിയത് 271 കോടി, മൂന്നാം ആഴ്ച നേടിയത് 120 കോടി, നാലാം ആഴ്ച നേടിയത് 58 കോടി എന്നിങ്ങനെയാണ്.

ചിത്രത്തിൻ്റെ അഞ്ചാം വീക്കെൻഡിൽ, വെള്ളിയാഴ്ച (30 ആം ദിവസം) 3 കോടി, ശനിയാഴ്ച 5 കോടി, ഞായറാഴ്ച 5.50 കോടി എന്നിങ്ങനെ ഇന്ത്യ നെറ്റ് ഗ്രോസ് നേടിയ ചിത്രം അഞ്ചാം വീക്കെൻഡിൽ നിന്ന് ആകെ സ്വന്തമാക്കിയത് 13.50 കോടി രൂപ. ഇന്ത്യയിൽ നിന്ന് 1153 കോടി നെറ്റ് ഗ്രോസ് 32 ദിവസം കൊണ്ട് നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് 1360 കോടിയാണ്. 423 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയെടുത്തത്. അതോടെ ചിത്രത്തിൻ്റെ ആഗോള ടോട്ടൽ ബോക്സ് ഓഫീസ് കലക്ഷൻ 1783 കോടി പിന്നിട്ടു. പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കിൽ ആ മൂല്യം തിരിച്ചറിയണം'; വിമർശനങ്ങൾക്കിടെയും നിർത്താതെ അഖിൽ മാരാർ
'അന്ന് വേണു സാര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എനിക്ക്...'; പുതിയ പ്രതികരണവുമായി 'സുമതി വളവ്' നിര്‍മ്മാതാവ്