
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ചിത്രമാണ് 'ധുരന്ധർ 2: ദി റിവഞ്ച്'. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയവുമായെത്തിയ രണ്ടാം ഭാഗവും ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് ഉണ്ടാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 1100 കൊടിയിലധികമാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി 1800 കോടിയും നേടിയതായി റിപ്പോർട്ടുകളുണ്ട്. കളക്ഷൻ നേട്ടം ഉണ്ടാക്കിയതിനോടൊപ്പം മികച്ച പ്രേക്ഷക പ്രതികരണം കൂടിയായിരുന്നു ചിത്രത്തിന് ലഭിച്ചിട്ടുണ്ടായിരുന്നത്.
ദംഗലിന് ശേഷം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ പണംവാരി ചിത്രവുമാണ് ധുരന്ധര്‍ 2. ബാഹുബലി 2, പുഷ്പ 2 എന്നീ വമ്പന്‍ ചിത്രങ്ങളൊയൊക്കെ മറികടന്നാണ് ധുരന്ധർ 2 വിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഒടിടി റിലീസിന് ശേഷവും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിയിരിക്കുന്നത്. ഇന്ത്യയിൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയും ആഗോള തലത്തിൽ നെറ്റ്ഫ്ലിക്സിലൂടെയുമാണ് ധുരന്ധർ 2 സ്ട്രീം ചെയ്യുന്നത്.
അതേസമയം പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട ചിത്രം ഒടിടി റിലീസിന് ശേഷം നെറ്റ്ഫ്ല്കിക്സിൽ ട്രെൻഡിങ് ആയി മാറിയെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. റിലീസ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ സെർവറുകൾ ഡൗൺ ആയതായും റിപ്പോർട്ടുകൾ വരുന്നു. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ മാവിയ ഉമർ ഫാറൂഖിയാണ് സമൂഹമാധ്യമങ്ങലൂടെ നെറ്റ്ഫ്ലിക്സ് സെർവറുകൾ ഡൗൺ ആയതായി അവകാശപ്പെട്ട് വീഡിയോ പങ്കുവച്ചത്. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പികൾ പാകിസ്ഥാനിലുള്ള ആളുകൾ കാണുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ