ധ്യാന്‍ ശ്രീനിവാസനൊപ്പം ദേവനന്ദയും; രാജേഷ് അമനകരയുടെ 'കല്യാണമരം' ആരംഭിച്ചു

Published : Oct 30, 2025, 12:41 PM IST
dhyan sreenivasan and Deva Nandha to play main roles in kalyanamaram movie

Synopsis

ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമനകര സംവിധാനം ചെയ്യുന്ന 'കല്യാണമരം' എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും എറണാകുളത്ത് നടന്നു. 

മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'കല്യാണമരം' എന്ന സിനിമയുടെ പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു. പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്‍റെ തിരക്കഥ പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന്‍ രാജേഷ് അമനകരയ്ക്ക് നല്‍കി പ്രകാശിപ്പിച്ചു.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹ സന്ദേശം ചടങ്ങിൽ

പഴുക്കാമറ്റം സെൻ്റ് മേരീസ് സിംഹാസന പള്ളി വികാരി ഫാ. തോമസ് മുരീക്കൻ വായിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക് കല്യാണമരത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന വൃക്ഷത്തൈകളും സമ്മാനിച്ചു. കാല്‍നൂറ്റാണ്ടിലേറെയായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ കൂടെ തുടർച്ചയായി പ്രൊഡക്ഷന്‍ ചീഫായി ജോലി ചെയ്തുവരുന്ന കനകന്‍ ആലപ്പുഴയെ കല്യാണമരത്തിന്‍റെ നിര്‍മ്മാതാവ് സജി കെ ഏലിയാസ് ചടങ്ങില്‍ പൊന്നാടയും മൊമന്‍റോയും നല്‍കി ആദരിച്ചു. തുടര്‍ന്ന് നിര്‍മ്മാതാവ് സജി കെ ഏലിയാസ്, സംവിധായകന്‍ രാജേഷ് അമനകര, മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, നിര്‍മ്മാതാവ് ശശി അയ്യഞ്ചിറ, സംഗീത സംവിധായകന്‍ അജയ് ജോസഫ്, അഭിനേതാക്കളായ ദേവനന്ദ, ആതിര പട്ടേല്‍, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ബെന്നി, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശ് തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെയായിരുന്നു ചിത്രത്തിന്‍റെ പൂജയും അനുബന്ധ പരിപാടികളും. ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മുളന്തുരുത്തി, പാലാ തുടങ്ങിയ പ്രദേശങ്ങളിലായി സിനിമയുടെ ചിത്രീകരണം നവംബര്‍ 7 ന് ആരംഭിക്കും. നിര്‍മ്മാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സാബുറാം, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
'അധികം പേര്‍ അതിന് തയ്യാറാവില്ല'; മമ്മൂട്ടിയെയും 'കളങ്കാവലി'നെയും കുറിച്ച് ധ്രുവ് വിക്രം