ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Published : May 10, 2025, 11:38 AM IST
ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

ധ്യാൻ ശ്രീനിവാസൻ ചിത്രം ഇനി ഒടിടി സ്‍ട്രീമിംഗിന്.

മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായതാണ് അയ്യര്‍ ഇൻ അറേബ്യ. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്‍ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‍ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‍മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്  സണ്‍ നെക്സ്റ്റിലൂടെ സ്‍ട്രീമിംഗിന് എത്തുകയാണ്. മെയ്‍ 16നാണ് സ്‍‌ട്രീമിംഗ് തുടങ്ങുന്നത്.

സംവിധാനം എം എ നിഷാദാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്.

വിഘ്‌നേഷ് വിജയകുമാറാണ് നിര്‍മാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. വിഘ്‍നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം എത്തിയത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്.

ഗാനരചന പ്രഭാ വർമ്മയ്‍ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു. ശബ്‍ദലേഖനം ജിജുമോൻ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ  സൗണ്ട് ഡിസൈൻ. കലാസംവിധാനം പ്രദീപ് എം വി, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജീർ കിച്ചു, പ്രൊഡക്ഷൻ കണ്‍ട്രോളർ ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു, സ്റ്റിൽസ് നിദാദ്, ഡിസൈൻ യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ എ എസ് ദിനേശ് എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗത്തിന്റെ 'ദൃഢം' സെക്കൻഡ് ലുക്ക് പുറത്ത്
വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്