ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ത്രില്ലര്‍; 'ഐഡി' തുടങ്ങി

Published : Sep 12, 2022, 11:37 AM IST
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ത്രില്ലര്‍; 'ഐഡി' തുടങ്ങി

Synopsis

ദിവ്യ പിള്ളയാണ് നായിക

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐഡി. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. എസ്സാ എന്റർടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ്‌ കുട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ദി ഫേക്ക്' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രമാണിത്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആൻ്റണി, ഷാലു റഹീം, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

 

ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ ജെ വിനയനാണ്  ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. പ്രൊജക്റ്റ്‌ ഡിസൈനർ നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ ഫായിസ് യൂസഫ്, സം​ഗീതം നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, കലാസംവിധാനം വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റിം​ഗ് റിയാസ് കെ ബദർ, വരികൾ അജീഷ് ദാസൻ, മേക്കപ്പ് ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം രാംദാസ്, പി ആർ ഒ പി ശിവപ്രസാദ്, സ്റ്റിൽസ് റിച്ചാര്‍ഡ് ആന്‍റണി, ഡിസൈൻ നിബിൻ പ്രേം എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

ALSO READ : ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

മൂന്ന് ചിത്രങ്ങളാണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി ഈ വര്‍ഷം പുറത്തെത്തിയത്. സത്യം മാത്രമേ ബോധിപ്പിക്കൂ, ഉടല്‍, പ്രകാശന്‍ പറക്കട്ടെ എന്നിവയാണ് അവ. ഇതില്‍ പ്രകാശന്‍ പറക്കട്ടെയുടെ രചനയും ധ്യാനിന്‍റേത് ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ
'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍