അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന് : ധ്യാന്‍ ശ്രീനിവാസന്‍

Published : Aug 16, 2023, 08:32 AM IST
അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന് : ധ്യാന്‍ ശ്രീനിവാസന്‍

Synopsis

ജയിലറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമാശയായ പ്രതികരണം നടത്തുകയാണ് ചിത്രത്തിലെ പ്രധാന നടനായ ധ്യാന്‍ ശ്രീനിവാസന്‍. 

കൊച്ചി: തീയറ്ററില്‍ വന്‍ തരംഗം ഉണ്ടാക്കുന്ന ജയിലര്‍ സിനിമയ്ക്കൊപ്പം തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ മലയാള ചിത്രം ജയിലര്‍. ഇതിന്‍റെ പേരില്‍ വിവാദങ്ങളും ഉണ്ടായുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 18നായിരിക്കും ജയിലര്‍ റിലീസാകുക.

എന്നാല്‍  ജയിലറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമാശയായ പ്രതികരണം നടത്തുകയാണ് ചിത്രത്തിലെ പ്രധാന നടനായ ധ്യാന്‍ ശ്രീനിവാസന്‍. തമിഴിലെ സൂപ്പര്‍താരം രജനികാന്തിന്‍റെ ജയിലറുമായാണ് മത്സരം എന്താണ് അനുഭവം എന്ന ചോദ്യമാണ് ധ്യാനിനോട് അവതാരക ചോദിച്ചത്. ഒപ്പം അച്ഛന്‍റെ സുഹൃത്ത് കൂടിയാണ് രജനി എന്ന് ധ്യാനിനൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി ഓര്‍മ്മിപ്പിച്ചു.

അപ്പോഴാണ് തമാശയായി ധ്യാന്‍ പറഞ്ഞത്, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്, കാരണം എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ. എന്നാല്‍ ജയിലര്‍ സീരിയസ് ചിത്രമാണെന്നും. 1950 കളിലെ കാലഘട്ടമാണ് ചിത്രം പറയുന്നതെന്നും. ഇത്തരം ഒരു വേഷം തേടിയെത്തിയത് ഭാഗ്യമാണെന്നും ധ്യാന്‍ പറയുന്നു. 

നേരത്തെ രജനികാന്തിന്‍റെ ജയിലറിനൊപ്പം ധ്യാന്‍ അഭിനയിക്കുന്ന ജയിലര്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. നേരത്തെ മലയാളം ജയിലര്‍ സംവിധായകന്‍ സക്കീര്‍ മഠത്തില്‍  ചിത്രത്തിന് തീയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. 

നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നും അദ്ദേഹം അന്ന് പറഞ്ഞത്. എന്തായാലും കാര്യമായ തീയറ്റര്‍ ലഭിക്കാത്തതോടെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത് എന്നാണ് വിവരം. 

ജയിലര്‍ തീയറ്റര്‍ റണ്ണിന് ശേഷം ഒടിടിയിലെത്തും; കാണാന്‍ കഴിയുന്നത് ഇവിടെ

"പറ്റുമെങ്കില്‍ ഫെരാരിയില്‍ സ്വര്‍ണ്ണകിരീടം വച്ച് വരും"; വീണ്ടും വൈറലായി വിനായകന്‍റെ ഹിറ്റ് അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും