
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ യുവ നടനാണ് ശ്രീനാഥ് ഭാസി. കൊറോണ ധവാന്‍ എന്ന ചിത്രമാണ് ഏറ്റവും പുതുതായി ശ്രീനാഥ് ഭാസി അഭിനയിച്ച് തീയറ്ററില്‍ എത്തിയത്. കൊറോണ കാലത്തെ പ്രതിസന്ധികളാണ് തമാശകള്‍ നിറച്ച് ഈ ചിത്രത്തില്‍ പറയുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ലഹരി ഉപയോഗ ആരോപണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് താരം.
ഒരു വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ശ്രീനാഥ് ഭാസി നിലപാട് വ്യക്തമാക്കുന്നത്. എനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.
അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്നും ശ്രീനാഥ് ഭാസി തുറന്ന് പറയുന്നു. ഞാന്‍ മോശമായി പെരുമാറി എന്ന് പറയുന്നവര്‍ എന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ എന്നും ശ്രീനാഥ് ഭാസി ചോദിക്കുന്നു.
പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനുപ്പുറത്ത് സാധാരണമനുഷ്യനാണ് ഞാന്‍. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.
തനിക്കെതിരെ മാധ്യമങ്ങളില്‍ പറയുന്നവര്‍ എന്നെ വച്ച് സിനിമ ചെയ്യുന്നവര്‍ അല്ല. അഭിനയമാണ് എന്റെ ജോലി. ആ ജോലി ചെയ്യാനാണ് ഞാന്‍ സെറ്റില്‍ പോകുന്നത്. ജോലിയുമായി മുന്നോട്ട് പോകുന്നതു കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ശ്രീനാഥ് ഭാസി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തന്നെ മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത് എന്ന് പറയുന്ന ശ്രീനാഥ് ഭാസി ചിലരെക്കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണെന്നും. ഏത് ആരോപണത്തിനൊപ്പവും ലഹരി എന്ന് ചേര്‍ക്കാമെന്നാണ് ധാരണയെന്നും പറയുന്നു.
"ഒരു ജോലിയും ചെറുതല്ല" : ജയിലില്‍ ടോയ്ലെറ്റ് കഴുകിയ അനുഭവം പങ്കുവച്ച് സല്‍മാന്‍
ഷാരൂഖിന്‍റെ കോളേജ് കാലത്തെ ഉപന്യാസം വൈറലായി; പറയുന്നത് ഗംഭീര സംഭവങ്ങള്‍.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ