
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് നദികളിൽ സുന്ദരി യമുന. ഉത്തര മലബാറിലെ പ്രമുഖമായ തൃച്ചമ്പരം ശ്രീകൃഷ്‍ണ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. മുൻ എംഎല്‍എ ടി വി രാജേഷ് ആണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. ചലച്ചിത്ര ,സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഇവരുടേതാണ്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്‍ണൻ ആണ് ചിത്രസംയോജനം.
സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആമി നായികയാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സുധീഷ്, നിർമ്മൽ പാലാഴി, മനോജ് കെ യു., നവാസ് വള്ളിക്കുന്ന് അനീഷ്,, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, എന്നിവരും അഭിനയിക്കുന്നു. സജീവ് ചന്തിരൂര്‍ ആണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാര്‍.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ 'കണ്ണൻ', 'വിദ്യാധരൻ' എന്നീ കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കണ്ണൂരിന്റെ സംസ്ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ട്രീയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായിയുണ്ട്. ഇതെല്ലാം കോർത്തിണക്കി തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രം പുരോഗമിക്കുക. ഇവിടെ 'കണ്ണനെ' ധ്യാൻ ശ്രീനിവാസനും, 'വിദ്യാധരനെ' അജു വർഗീസും അവതരിപ്പിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി, ഫിനാൻസ് കൺട്രോളർ അഞ്ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ - മെഹമൂദ്. തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ - സന്തോഷ് പട്ടാമ്പി.