'കടവുള്‍ സകായം നടനസഭ'; ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥയില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍

Published : Sep 04, 2020, 12:00 PM IST
'കടവുള്‍ സകായം നടനസഭ'; ബിപിന്‍ ചന്ദ്രന്‍റെ തിരക്കഥയില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍

Synopsis

തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ബെസ്റ്റ് ആക്ടര്‍, 1983, സൈറ ബാനു എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. 

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രത്തിന് 'കടവുള്‍ സകായം നടനസഭ' എന്ന് പേരിട്ടു. സത്യനേശന്‍ നാടാന്‍ എന്നാണ് ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രാജശ്രീ ഫിലിംസിന്‍റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു വയലില്‍ ആണ്. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്.

തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ബെസ്റ്റ് ആക്ടര്‍, 1983, സൈറ ബാനു എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, സംഗീതം സാം സി എസ്, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, കലാസംവിധാനം നിമേഷ് താനൂര്‍, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം ആഷ എം തോമസ്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, പിആര്‍ഒ എ എസ് ദിനേശ്. ഓള്‍ഡ് മങ്ക്സിന്‍റേതാണ് ഡിസൈന്‍. 

സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ശ്രീനിവാസന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. കഴിഞ്ഞ ഓണത്തിന് ഫെസ്റ്റിവല്‍ റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങി ധ്യാന്‍ നായകനായി എത്തുന്ന പല ചിത്രങ്ങളും വരാനുണ്ട്. 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ