ബിഗ് ബോസ് താരം രാജു ഇനി നായകൻ, ബൺ ബട്ടർ ജാം റിലീസിന്

Published : Jul 11, 2025, 08:54 AM IST
Raju

Synopsis

ബൺ ബട്ടർ ജാം എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.

'ബൺ ബട്ടർ ജാം' എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് തെന്നിന്ത്യയിൽ റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്.

‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമ്മിക്കുന്നത്. ‘കാലങ്ങളിൽ അവൾ വസന്തം’ സംവിധാനം ചെയ്യുകയും ‘സൈസ് സീറോ’ എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാർഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിർദത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവർ അഭിനയിച്ച ‘ബൺ ബട്ടർ ജാം’ എന്ന സിനിമ, നിലവിലെ ജെൻ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഭൂതകാലത്തിനറെ സങ്കടങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെയും ഇടയിൽ ജീവിക്കുന്നതിനുപകരം ശാന്തത പാലിക്കാനും വർത്തമാനകാലത്തെ പുഞ്ചിരിയോടെ നേരിടാനും പഠിക്കുന്ന ജെൻ ഇസഡ് യുവാക്കളുടെ കഥയാണ് ബൺ ബട്ടർ ജാം എന്ന ചിത്രം. എത്ര പ്രശ്‌നങ്ങൾ ഉണ്ടായാലും, ആ നിമിഷം പരമാവധി ആസ്വദിക്കാൻ നിങ്ങൾ പരിശീലിച്ചാൽ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല എന്ന വിധത്തിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശാന്തത പാലിക്കുക, ബൺ ബട്ടർ ജാം കഴിക്കുക എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

ബാനർ -റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റ്. രചന, സംവിധാനം - രാഘവ് മിർദത്ത്. സംഗീതം - നിവാസ് കെ പ്രസന്ന. ഛായാഗ്രഹണം - ബാബു കുമാർ ഐഇ. കലാസംവിധാനം - ശ്രീ ശശികുമാർ. ഗാനരചന - കാർത്തിക് നേത, ഉമാ ദേവി, മോഹൻ രാജ, സരസ്വതി മേനോൻ. നൃത്തസംവിധാനം - ബോബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എം.ജെ. ഭാരതി. ചിത്രം വിതരണം ചെയ്യുന്നത് ശ്രീ.ഗുരു ജ്യോതി ഫിലിംസ് ത്രു സൻഹ സ്റ്റുഡിയോ റിലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്