'പുതിയ തുടക്കത്തിന് ചിയേഴ്‌സ്'; ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിൽ ജോയിന്‍ ചെയ്ത് ഡയാനാ പെന്റി

Web Desk   | Asianet News
Published : Feb 09, 2021, 02:55 PM ISTUpdated : Mar 07, 2021, 05:12 PM IST
'പുതിയ തുടക്കത്തിന് ചിയേഴ്‌സ്'; ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിൽ ജോയിന്‍ ചെയ്ത് ഡയാനാ പെന്റി

Synopsis

‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത്. കാജള്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പാണ് ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റി ജോയിന്‍ ചെയ്തു. ഡയാന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിവരം അറിയിച്ചത്. ദുല്‍ഖറിനൊപ്പം ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഡയാന പങ്കുവെച്ചിരിക്കുന്നത്. പുതിയ തുടക്കത്തിന് ചിയേഴ്‌സ് എന്നാണ് ഡയാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ദുൽഖറും ഡയാനയെ ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്ത് കൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്.

‘പുതിയ തുടക്കത്തിന് ചിയേഴ്‌സ്. ഈ പുതിയ യാത്രയില്‍ ദുല്‍ഖറിനും, റോഷന്‍ ആന്‍ഡ്ര്യൂസിനുമൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ട്. എന്റെ ആദ്യ മലയാള ചിത്രം.’ ഡയാന കുറിക്കുന്നു. ഡയാനയുടെ സുഹൃത്തും നടിയുമായ അതിഥി റാവു ഹൈദരി പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പം ഹേ സിനാമിക എന്ന തമിഴ് ചിത്രത്തില്‍ അതിഥി നായികയായിരുന്നു. ദുല്‍ഖറിനും, ഡയാനക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അതിഥി.

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.  മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Welcome Diana Penty to our new film ! We are super excited to have you on board and hope you have the best time making...

Posted by Dulquer Salmaan on Monday, 8 February 2021

പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സം​ഗീതം നിർവഹിച്ചത് സന്തോഷാണ്. 

അതേസമയം ‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത്. കാജള്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പാണ് ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം.

PREV
click me!

Recommended Stories

ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍
'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ