'മൂന്ന് സിനിമകൾ, ഒരേ ലുങ്കി'; ചർച്ചയായി മാരി സെൽവരാജിന്റെ സിനിമയിലെ വസ്ത്രങ്ങൾ

Published : Oct 12, 2025, 12:29 PM IST
lungi in mari selvaraj movies

Synopsis

സംവിധായകൻ മാരി സെൽവരാജിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ ഒരേതരം ലുങ്കി ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇത് തിരുനെൽവേലിയിലെ ദളിത് വിഭാഗത്തിന്റെ വസ്ത്രധാരണരീതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അഭിപ്രായമുണ്ട്.

മാരി സെൽവരാജ് തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് ഒരേ ലുങ്കിയാണോ എപ്പോഴും നൽകുന്നതെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. കർണൻ, വാഴൈ, ഇനി വരാനിരിക്കുന്ന ബൈസൺ എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ ഒരേ നിറത്തിലും ഡിസൈനിലുമുള്ള ലുങ്കി മുണ്ടുകളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്.

ധനുഷ്, കലൈയരസൻ, ധ്രുവ് വിക്രം എന്നിവർ മുണ്ട് ഉടുത്തിരിക്കുന്ന ശൈലിയും ഒരുപോലെ തന്നെയാണ്. തിരുനെൽവേലി ഭാഗത്ത് ദലിത് വിഭാഗത്തിൽപെട്ട മനുഷ്യർക്ക് ഇത്തരത്തിൽ വസ്ത്രങ്ങളിൽ ചില സാമ്യതകൾ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദലിത് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജാതീയതക്കെതിരായുള്ള സിനിമകൾ ചെയ്യുന്നത് കൊണ്ടുതന്നെ ഇത്തരം പ്രതിനിധാനത്തിലൂടെ മാരി സെൽവരാജ് പറയുന്നതും സമൂഹത്തിൽ ജാതി എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് എന്നതാണെന്ന് പ്രേക്ഷകർ ചൂണ്ടികാണിക്കുന്നു.

അതേസമയം ധ്രുവ് വിക്രം നായകനായി എത്തുന്ന 'ബൈസൺ' ഒക്ടോബർ 17 നാണ് തിയേറ്ററുകളിൽ എത്തുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം  ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

 

 

 

 

'ഇതെന്റെ ആദ്യ ചിത്രം'

മുൻപ് രണ്ട് സിനിമകളിൽ നായകനായി എത്തിയെങ്കിലും ഇത് തന്റെ ആദ്യ ചിത്രമാണ് എന്നാണ് ധ്രുവ് വിക്രം ബൈസണെ വിശേഷിപ്പിച്ചത്. "എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ബൈസൺ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്." ധ്രുവ് വിക്രം പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ