ദിലീപ്- ജഗന്‍ ഷാജി കൈലാസ് ചിത്രം; 'നീക്കം' ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി

Published : Aug 26, 2026, 11:16 AM IST
Neekkam

Synopsis

ദിലീപിന്റെ 152-ാമത് ചിത്രമായ 'നീക്കം' എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റമായ ഈ ഇമോഷണൽ ഡ്രാമ ത്രില്ലർ ഉടൻ തിയേറ്ററുകളിൽ എത്തും.

ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നീക്കത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഓണം സ്പെഷ്യലായി പുറത്തിറക്കിയ പോസ്റ്ററിൽ ദിലീപ് ആണ് ഉള്ളത്. ജഗന്‍ ഷാജി കൈലാസിന്‍റെ സംവിധാന അരങ്ങേറ്റം കൂടിയാണ് നീക്കം. ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. ഉർവ്വശി തീയറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. ‌‌

സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ പറയുന്നു.

ടൈറ്റിൽ ഡിസൈൻ, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ ഏറെ ശ്രദ്ധേയമാണ്. ദീപക് ദേവാണ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഒ : പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സിനിമയെ വ്യവസായമായി ഉടൻ പ്രവർത്തികമാകുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്; ഭരിക്കപ്പെടുന്നുവെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകാത്ത ഭരണമാണ് വേണ്ടതെന്ന് ജ​ഗദീഷ്
കടലിൽ പോരടിക്കാൻ സൂരി; ശ്രദ്ധനേടി 'മണ്ടാടി' ടീസർ