ഓഫ് വൈറ്റ് സാരിയിൽ സുന്ദരിയായി ദിൽഷ പ്രസന്നൻ

Published : Apr 22, 2023, 03:45 PM IST
ഓഫ് വൈറ്റ് സാരിയിൽ സുന്ദരിയായി ദിൽഷ പ്രസന്നൻ

Synopsis

ബിഗ് ബോസ് താരം ദില്‍ഷയുടെ  ഫോട്ടോകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു.

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലെ താരം കൂടിയാണ് ദിൽഷ. ഫോട്ടാഷൂട്ടും റീലുമൊക്കെയായി എപ്പോഴും താരം നിറഞ്ഞു നിൽക്കാറുണ്ട്. താരം പങ്കുവയ്‍ക്കുന്ന ഫോട്ടോ ഹിറ്റാകാറുണ്ട്.

ഇപ്പോഴിതാ, ഓഫ് വൈറ്റ് സാരിയിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. സാരിയുടെ അതേ കളറിലുള്ള ബാക്ക്ഗ്രൌണ്ടിനൊപ്പമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജനങ്ങൾക്ക് പിന്നാലെയല്ല, സ്വപ്‍നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കണമെന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. വിനീത് ശിവദാസാണ് ഫോട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട് കൃഷ്‍ണനും വാൽകണ്ണാടിയും മയിൽപീലിയുമെല്ലാം കൈയിൽ പിടിച്ചുള്ള ദിൽഷയുടെ ചിത്രങ്ങൾ തരംഗമായിരുന്നു. ദില്‍ഷയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

ദിൽഷ നായികയായെത്തുന്ന ചിത്രം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. 'ഓ സിൻഡ്രല്ല'യെന്നാണ് ചിത്രത്തിൻറെ പേര്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ.  അനൂപ് മേനോൻ തന്നെയായിരുന്നു ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ടതും.

ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് നേരത്തെ താരം മനസ് തുറന്നിരുന്നു. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലേ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നതെന്നാണ് താരം പറയുന്നത്. എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നുവെന്നും ദില്‍ഷ പറയുന്നു. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്. മികച്ച അഭിപ്രായമാണ് ഷോയില്‍ ദില്‍ഷ പ്രസന്നന്റെ പ്രകടനത്തിന്.

Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ