'രണ്ടു പേർക്കും വേണ്ടി പ്രാര്‍ത്ഥിച്ചു, ഒരാള്‍ മാത്രം കൂടെ'; മനസ് തുറന്ന് ഡിംപിൾ റോസ്

Published : Jun 15, 2026, 04:48 PM IST
Dimple Rose

Synopsis

ഒരാള്‍ മാത്രമേ ഇവിടെ നമ്മളോടൊപ്പം ചേരാന്‍ കഴിയൂ എന്ന കയ്‌പേറിയ യാഥാര്‍ത്ഥ്യത്തെയാണ് അഭിമുഖീകരിച്ചത്.

സോഷ്യല്‍ മീഡിയയിലെ താരമാണ് നടി ഡിംപിള്‍ റോസ്. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇരട്ട കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന ഡിംപിളിന് മക്കളിൽ ഒരാളെ നഷ്ടമാകുകയായിരുന്നു. പൂർണ വളർച്ചയെത്തും മുൻപായിരുന്നു പ്രസവം. ഇരട്ടക്കുട്ടികളിൽ ഒരാൾ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമാക്കുകയായിരുന്നു. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് പാച്ചു എന്ന വിളിപ്പേരുള്ള മകനുമായി ഡിംപിൾ വീട്ടിലെത്തിയത്. മരിച്ച മകന് കെസ്റ്റർ എന്നാണ് പേരിട്ടത്.

ഇപ്പോഴിതാ മക്കളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എടുത്ത ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, ആ ഫോട്ടോയ്ക്ക് പിന്നിലെ ഓര്‍മകളാണ് ഡിംപിള്‍ പറയുന്നത്. ആറാം മാസത്തില്‍ പ്രസവിച്ചപ്പോള്‍ ഒരു കുഞ്ഞിനെ നഷ്ടമായി. ആ ഓര്‍മകളാണ് ഈ ചിത്രം കാണുമ്പോള്‍ മനസ്സിലേക്ക് വരുന്നത് എന്ന് ഡിംപിള്‍ പറയുന്നു. പാച്ചുവിന്റെ അടുത്ത പിറന്നാളിനോടിന് മുൻപായി പങ്കുവെച്ച പോസ്റ്റിലാണ് ഡിംപിൾ ഓർമകൾ പങ്കുവെച്ചത്.

''ഒറ്റപ്പെടല്‍, ശരീരം മുഴുവന്‍ അനുഭവിച്ച സമ്മര്‍ദ്ദം, നിരാശയോടെയുള്ള പ്രാര്‍ത്ഥന. 26 ആമത്തെ ആഴ്ച, നേരത്തെയുള്ള നിന്റെ വരവിന്റെ കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തതയാണിത്. ഇന്ന് ഈ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ എനിക്ക് ആ ബേബി ബംബ് അല്ല കാണാന്‍ സാധിക്കുന്നത്. രണ്ടു പേർക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു, ഒരാള്‍ മാത്രമേ ഇവിടെ നമ്മളോടൊപ്പം ചേരാന്‍ കഴിയൂ എന്ന കയ്‌പേറിയതും മധുരമുള്ളതുമായ യാഥാര്‍ത്ഥ്യത്തെയാണ്. നിന്റെ ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കി, ഇന്ന് ഞാന്‍ വഹിക്കുന്ന ജീവിതത്തിനും നമ്മെ കാക്കുന്ന മാലാഖയ്ക്കും എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു'' എന്നാണ് ബേബി ബംപ് ചിത്രങ്ങൾക്കൊപ്പം ഡിംപിൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ
മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ" ട്രെയ്‌ലർ പുറത്ത്