
സോഷ്യല്‍ മീഡിയയിലെ താരമാണ് നടി ഡിംപിള്‍ റോസ്. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഒരിടവേളക്കു ശേഷം പുതിയ വ്ളോഗുമായി എത്തിയിരിക്കുകയാണ് താരം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താനെന്ന് ഡിംപിൾ പറയുന്നു.
''ഫുള്‍ തിരക്കായിരുന്നു. വീഡിയോ എടുത്തിരുന്നുവെങ്കിലും എഡിറ്റ് ചെയ്യാന്‍ സമയവും, സാഹചര്യവും കിട്ടിയില്ല. പാച്ചുവിന് (മകൻ) വയ്യാണ്ടിരിക്കുകയാണെന്ന കാര്യങ്ങള്‍ അറിഞ്ഞെന്ന് പറഞ്ഞ് കുറേപേര്‍ മെസേജ് അയച്ചിരുന്നു. ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്. അതിന്റെ ടെന്‍ഷനൊക്കെയുണ്ട് എനിക്ക്. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വന്നാല്‍ അമ്മമാര്‍ക്ക് എന്തായാലും ടെന്‍ഷന്‍ കാണുമല്ലോ. അതിനിടെ, ഞാന്‍ പ്രഗ്നന്റാണോയെന്ന് ചോദിച്ചുള്ള കമന്റുകളും കണ്ടിരുന്നു. ഇതൊക്കെ എങ്ങനെയാണ് ആളുകള്‍ ഗസ് ചെയ്യുന്നതെന്നാണ് എനിക്ക് കൗതുകം തോന്നിയത്.
അധികം വൈകാതെ തന്നെ എല്ലാത്തിനുമുള്ള മറുപടി തരാം. കുറേ ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. അതെല്ലാം ചേര്‍ത്തൊരു ക്യുആന്‍ഡ്എ ചെയ്യാമെന്ന് വിചാരിച്ചു. പാച്ചുവിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരുപാട് കണ്‍ഫ്യൂഷന്‍സുണ്ടായിരുന്നു. എവിടെ ചേര്‍ക്കണം എന്നൊക്കെയുള്ളത്. നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളുമല്ല ചില ടൈമില്‍ നടക്കുന്നത്. മറ്റൊരു ഓപ്ഷനുമില്ലാത്ത അവസ്ഥയായിരുന്നു. അതിലേക്കാണ് ഒടുവിലായി എത്തിയത്. അങ്ങനെ ഒത്തിരി വിശേഷങ്ങള്‍ പറയാനുണ്ട്. എല്ലാം ക്യുആന്‍ഡ്എയിലൂടെയായി തന്നെ പറയാം. പാച്ചു സ്‌കൂളിലൊക്കെ പോയിത്തുടങ്ങിയാല്‍ എനിക്ക് ഇഷ്ടം പോലെ സമയം കിട്ടും. പഴയത് പോലെ വീഡിയോയുമായി സജീവമാവണമെന്നാണ് ആഗ്രഹം. ക്വാളിറ്റി കണ്ടന്റ് ഇടണമെന്നാണ് എന്റെ ആഗ്രഹം. നെഗറ്റിവിറ്റി പറയാനോ, എനിക്കിഷ്ടമല്ലാത്ത കാര്യം നിങ്ങളെ കാണിക്കാനോ താല്‍പര്യമില്ല. അതുകൊണ്ടാണ് ഇടാന്‍ വേണ്ടി മാത്രമായി വീഡിയോ ചെയ്യാത്തത്'', ഡിംപിൾ റോസ് വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ